മുംബൈ: രാജ്യത്തിന്റെ സാമ്പത്തികരംഗവും ബാങ്കിംഗ് സംവിധാനവും നശിപ്പിച്ചവര്‍ തിഹാര്‍ ജയിലിലോ മുംബൈ ജയിലിലോ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുൻപ് കോണ്‍ഗ്രസ്, എന്‍സിപി സര്‍ക്കാരുകള്‍ മുംബൈയുടെ വികസനത്തിലോ സാങ്കേതിക വികസനത്തിലോ താത്പര്യപ്പെട്ടിരുന്നില്ല. അവര്‍ക്കു മന്ത്രിസ്ഥാനം മാത്രമായിരുന്നു താത്പര്യമെന്നും അദ്ദേഹം പറയുകയുണ്ടായി.
Read also: കുടിയ്ക്കുന്ന വെള്ളത്തില്‍ നിന്നും കാന്‍സര്‍ ഉണ്ടാകാമെന്ന് ഞെട്ടിയ്ക്കുന്ന പഠന റിപ്പോര്‍ട്ട്
ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെയും ബാങ്കിംഗ് സംവിധാനത്തെയും നശിപ്പിച്ചവര്‍ തിഹാര്‍ ജയിലിലോ മുംബൈ ജയിലിലോ ആണ്. ഇതു ശുദ്ധീകരണത്തിന്റെ തുടക്കമാണ്. ഈ പ്രക്രിയയ്ക്ക് ഇനി വേഗം വര്‍ധിക്കുമെന്നും മോദി പറഞ്ഞു.
Post Your Comments