ലോകത്ത് വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ വിശ്വസിച്ച് കുടിയ്ക്കാമായിരുന്ന ഒന്നാണ് ശുദ്ധ ജലം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. വാഷിങ്ടന്‍ എന്‍വയണ്‍മെന്റ് വര്‍ക്കിങ് ഗ്രൂപ്പ് നടത്തിയ ഗവേഷണത്തിലാണ് വെള്ളം ക്യാന്‍സര്‍ ഉണ്ടാക്കാന്‍ സാദ്ധ്യതയുള്ളതായി പറയുന്നത് .
ടാപ്പ് വെള്ളത്തില്‍നിന്നു കാന്‍സര്‍ വരാനുള്ള സാധ്യത ഉണ്ടെന്നാണ് ഗവേഷണ റിപ്പോര്‍ട്ട് . വെള്ളം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന ആര്‍സെനിക് ആണ് ക്യാന്‍സറിനു കാരണമാകുന്നത് . മനുഷ്യരില്‍ ക്യാന്‍സര്‍ വര്‍ധിക്കാനുള്ള സാദ്ധ്യതകളെ കുറിച്ച് 1990 മുതല്‍ ഇവര്‍ പഠനങ്ങള്‍ നടത്തുന്നുണ്ട് .
അടുത്തിടെയാണ് കുടിവെള്ളം പോലും ക്യാന്‍സര്‍ ഉണ്ടാക്കുമെന്ന് കണ്ടെത്തിയത് . അമേരിക്കയിലെ 48,363 കമ്യൂണിറ്റി വാട്ടര്‍ സിസ്റ്റങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് ഈ നിഗമനത്തിലെത്തിയത്. വെള്ളത്തില്‍ പലതരം മാലിന്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
അന്തരീക്ഷ മലിനീകരണവും ക്യാന്‍സര്‍ ഉണ്ടാക്കുന്ന ഒരു കാരണമാണ് . 22 വ്യത്യസ്ത മലിനീകരണ കാരണങ്ങളെ കുറിച്ച് അമേരിക്കന്‍ പരിസ്ഥിതി സംരക്ഷണ ഏജന്‍സിയും മുന്നറിയിപ്പ് നല്കുന്നു . ഇവയില്‍ ഓരോന്നും എത്രത്തോളം ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നും അവര്‍ സൂചിപ്പിക്കുന്നുണ്ട് . അതില്‍ ഏറെ പ്രധാനപ്പെട്ടത് ആര്സെനിക്കാണ് .
Post Your Comments