
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും മുഖസൗന്ദര്യമുള്ള സ്ത്രീയായി സൂപ്പർ മോഡൽ ബെല്ല ഹദീദിനെ തെരഞ്ഞെടുത്തു. പൗരാണിക ഗ്രീക്ക് കണക്കുകളെ അടിസ്ഥാനമാക്കി ഗണിതശാസ്ത്ര സങ്കേതമായ പൈ ഉപയോഗിച്ച് മുഖസൗന്ദര്യത്തിന്റെ അളവുകൾ നിശ്ചയിക്കാൻ ശ്രമിക്കുന്ന ലണ്ടനിലെ ഫേഷ്യൽ കോസ്മെറ്റിക് സർജൻ ഡോ. ജൂലിയൻ ഡിസിൽവയാണ് ഹദീദിനെ തിരഞ്ഞെടുത്തത്. 23 കാരിയായ ഹദീദിന്റെ മുഖം 94.35% സൗന്ദര്യപൂർണതയുണ്ടെന്നാണ് കണ്ടെത്തൽ. പോപ്പ് ഗായിക ബിയോൺസ് ആണ് രണ്ടാം സ്ഥാനത്ത്.
Read also: ആപ്പിളുകളില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം; ബഹിഷ്കരിച്ച് കച്ചവടക്കാര്‍
Post Your Comments