കോട്ടയം: ഇടുക്കി വാത്തിക്കുടിയിലെ നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അമ്മയെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഇപ്പോൾ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് അമ്മ. അവിവാഹിതയായ യുവതി ശുചിമുറിയില്‍ പ്രസവിച്ച ശേഷം കുട്ടിയെ പ്ലാസ്റ്റിക് കവറിനുള്ളിലാക്കി സ്കൂള്‍ ബാഗിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു. ഗര്‍ഭിണിയാണെന്ന വിവരം ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മറച്ചുവച്ചാണ് യുവതി കട്ടപ്പനയിലെ കോളജില്‍ പഠിക്കാനെത്തിയിരുന്നത്.
കട്ടപ്പനയിലെ ഒരു കോളജിലെ ബിരുദ വിദ്യാര്‍ഥിനിയാണ് യുവതി. മണിയാറന്‍കുടി സ്വദേശിയായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. എന്നാല്‍ യുവാവ് മറ്റൊരു പെണ്‍കുട്ടിയേയാണ് വിവാഹം കഴിച്ചത്. ഇതിനിടെ ഇതിനിടെ യുവതി ഗര്‍ഭിണിയാണെന്ന് അറിയുകയും തുടർന്ന് യുവാവ് ജീവനൊടുക്കുകയും ചെയ്തിരുന്നു.
Post Your Comments