തിരുവന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിതീവ്ര ഇടമിന്നലിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒപ്പം അതിശക്തമായ മഴയും പെയ്യും. ഇടിമിന്നല്‍ ഉണ്ടാകാനിടയുള്ളതിനാല്‍ പൊതുജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. വൈകുന്നേരം 4 മണി മുതല്‍ രാത്രി 10 മണിവരെ അപകടകാരികളായ ഇടിമിന്നലിനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
വൈകിട്ട് 4 മണി മുതല്‍ കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കുന്നതില്‍ നിന്നും വിലക്കുക., മഴക്കാര് കാണുമ്പോള്‍ ഉണക്കാനിട്ട വസ്ത്രങ്ങള്‍ എടുക്കാന്‍ മുറ്റത്തേക്കോ ടെറസിലേക്കോ പോകാതിരിക്കുക, വളര്‍ത്തു മൃഗങ്ങളെ മാറ്റി കെട്ടാനും മറ്റും പുറത്തിറങ്ങരുത്, ജനലും വാതിലും അടച്ചിടുക, ഫോണ്‍ ഉപയോഗിക്കരുത്, ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല, വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക, ഗൃഹോപകരണങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക, ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക, വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്, വാഹനത്തിനുള്ളില്‍ ആണങ്കില്‍ തുറസ്സായ സ്ഥലത്ത് നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം, ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
Post Your Comments