ശ്രീനഗര്‍: കശ്മീര്‍താഴ്വരയില്‍നിന്ന് ജമ്മുവിലെ കച്ചവടകേന്ദ്രങ്ങളില്‍ വില്‍പ്പനയ്ക്കെത്തിച്ച ആപ്പിളുകളില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍. കറുത്ത മാര്‍ക്കര്‍പേനയുപയോഗിച്ചാണ് മുദ്രാവാക്യങ്ങള്‍ എഴുതിയിരിക്കുന്നത്.ഇംഗ്ലീഷിലും ഉറുദുവിലുമാണ് എഴുതിയിരുന്നത്.’ഇന്ത്യ ഗോബാക്ക്’, ‘മേരേ ജാന്‍ ഇമ്രാന്ഖാന്’, ‘ഞങ്ങള്‍ക്കു സ്വാതന്ത്ര്യം വേണം’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പെട്ടികളിലെത്തിച്ച ആപ്പിളുകളില്‍ ഉണ്ടായിരുന്നത്. ഇത്തരം ആപ്പിളുകള്‍ വാങ്ങാന്‍ ആളുകള്‍ വിസമ്മതിച്ചതിനെ തുടർന്ന് കച്ചവടക്കാര്‍ പ്രതിസന്ധിയിലായി.
അയോധ്യ കേസിൽ അസാധാരണ സംഭവങ്ങൾ, ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാരുടെ അടിയന്തിര യോഗം ഇന്ന് ചേരും
സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കശ്മീരില്‍നിന്നുള്ള ആപ്പിളുകള്‍ ബഹിഷ്കരിക്കുമെന്ന് കഠുവ മൊത്തവ്യാപാര കേന്ദ്രത്തിന്റെ പ്രസിഡന്റ് രോഹിത് ഗുപ്ത പറഞ്ഞു. വ്യാപാരികള്‍ പ്രതിഷേധപ്രകടനം നടത്തുകയും പാകിസ്താനും ഭീകരര്‍ക്കുമെതിരേ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. കാശ്മീരിൽ നിയന്ത്രണങ്ങൾ ഓരോന്നായി എടുത്തു മാറ്റിയതോടെ പ്രതിഷേധക്കാർ തലപൊക്കാൻ തുടങ്ങി.
പുരാവസ്തു ഗവേഷകന് കെ.കെ മുഹമ്മദിനെ ആദരിക്കാനുള്ള ചടങ്ങ് ഉപേക്ഷിച്ച് ഫറൂഖ് കോളെജ്: കാരണം വിചിത്രം
ശ്രീനഗര്‍-ലേ ദേശീയപാതയിലുള്ള സൗറ മേഖലയില്‍ ഓഗസ്റ്റ് ആറിനും ഏഴിനും പ്രതിഷേധപ്രകടനത്തിനും കലാപത്തിനും നേതൃത്വം നല്കിയ ഹയാത് അഹ്മദ് ഭട്ടിനെ പോലീസ് ബുധനാഴ്ച അറസ്റ്റുചെയ്തു. മുന്‍ മുസ്ലിം ലീഗ് നേതാവായിരുന്ന ഭട്ടിനെതിരേ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments