News

പ്രാതലിന് വ്യത്യസ്തമായ ഗോതമ്പുപൊടി ഇടിയപ്പം

പ്രാതലിന് വ്യത്യസ്തമായ ഗോതമ്പുപൊടി ഇടിയപ്പം. പ്രമേഹ രോഗികള്‍ക്ക് പേടിക്കാതെ തന്നെ ഈ ഇടിയപ്പം കഴിക്കാം. രുചികരവും മൃദുവും ആയ ഇടിയപ്പം ഗോതമ്പുപൊടി ഉപയോഗിച്ച് തയാറാക്കാം.

ചേരുവകള്‍

ഗോതമ്പ് പൊടി – 1 കപ്പ്
തിളച്ച വെള്ളം – 1 കപ്പ്
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

വറുത്ത ഗോതമ്പ് പൊടിയിലേക്ക് തിളച്ചവെള്ളം ചേര്‍ത്ത് നല്ലതുപോലെ കുഴച്ചെടുത്ത് മാവ് മൃദുവാക്കുക. ഒരു സേവനാഴിയില്‍ ഇടിയപ്പത്തിന് ഉപയോഗിക്കുന്ന ചില്ലിട്ട ശേഷം കുഴച്ചു മൃദുവാക്കിയ മാവ് നിറച്ച് ഇടിയപ്പ തട്ടിലേക്ക് ഇടിയപ്പത്തിന്റ ആകൃതിയില്‍ ഇടിയപ്പം പിഴിഞ്ഞെടുക്കുക.

ഇഡലി ചെമ്പില്‍ വെള്ളം ചൂടാക്കി ഇഡലി തട്ട് ഇറക്കി വെച്ച് ആവിയില്‍ വേവിച്ചെടുക്കുക. രുചികരവും ആരോഗ്യകരവുമായ ഗോതമ്പുപൊടി ഇടിയപ്പം ഇഷ്ടമുള്ള കറികൂട്ടി കഴിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button