News

യുഎഇ സന്ദര്‍ശിക്കുന്നവര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്

അബുദാബി : യുഎഇ സന്ദര്‍ശിക്കുന്നവര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്. യുഎഇയില്‍ സന്ദര്‍ശനത്തിന് എത്തുമ്പോള്‍ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നിര്‍ദേശവുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. യു.എ.ഇ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കണമെന്നാണ് നിര്‍ദേശം. യു.എ.ഇലെത്തി രോഗബാധിതരാവുന്ന ഇന്ത്യക്കാരുടെ ചികിത്സാ ചെലവ് താങ്ങാന്‍ കഴിയുന്നതില്‍ കൂടുതലാകുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.

അടുത്തിടെയുണ്ടായ ചില സംഭവങ്ങളില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ യുഎഇയില്‍ വെച്ച് അപകടത്തില്‍പ്പെടുകയും അടിയന്തര ചികിത്സ ആവശ്യമാകുകയും ചെയ്തു. താങ്ങാന്‍ കഴിയുന്നതിലും അപ്പുറമുള്ള ആശുപത്രി ബില്‍ കാരണം പ്രയാസപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് ഇന്‍ഷുറന്‍സ് എടുക്കണമെന്ന നിര്‍ദേശം നല്‍കുന്നത്. കുടുംബത്തോടൊപ്പം യുഎഇ സന്ദര്‍ശിക്കുന്നവര്‍ എല്ലാവരും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button