പഴവര്‍ഗങ്ങള്‍ കഴിക്കുന്നതിനു മുന്‍പ് ശുദ്ധജലത്തില്‍ കഴുകുന്നതും അതുപോലെ തന്നെ ഉപ്പിട്ട വെള്ളത്തില്‍ കഴുകുന്നതും വഴി 75-80 ശതമാനത്തോളം വിഷാംശം നീക്കം ചെയ്യപ്പെടും. ആപ്പിള്‍, മുന്തിരി, പേരയ്ക്ക തുടങ്ങിയ പഴവര്‍ഗങ്ങള്‍ മൂന്നു വട്ടമെങ്കിലും കഴുകണം.
ALSO READ: ടാറ്റായുടെ പ്രമുഖ ചെറു കാറിന് ലിമിറ്റഡ് എഡിഷൻ ഒരുങ്ങുന്നു
ഒരു സ്‌പ്രേ ബോട്ടിലില്‍ ഒരു സ്പൂണ്‍ നാരങ്ങാനീര് രണ്ടു സ്പൂണ്‍ വൈറ്റ് വിനാഗിരി എന്നിവ ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ത്ത ശേഷം പഴവര്‍ഗങ്ങളിലേക്ക് ശക്തമായി സ്‌പ്രേ ചെയ്യുന്നതും പ്രയോജനപ്രദമാണ്. ഇങ്ങനെ സ്‌പ്രേ ചെയ്യാന്‍ ഗ്ലാസ്സ് സ്‌പ്രേ ബോട്ടിലുകള്‍ തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ശേഷം തണുത്ത വെള്ളത്തില്‍ നന്നായി കഴുകിയെടുക്കുക.
രണ്ടു സ്പൂണ്‍ ഉപ്പ് നാല് കപ്പ് വെള്ളത്തിലിട്ട് 30 മിനിട്ട് പഴവര്‍ഗങ്ങള്‍ മുക്കിവെച്ചതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയെടുക്കാം. വിനാഗിരിയില്‍ പഴവര്‍ഗങ്ങള്‍ മുക്കി വയ്ക്കുന്നതും അവയിലെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കും. ഒരു പാത്രം വെള്ളത്തില്‍ ഒരു സ്പൂണ്‍ ബേക്കിങ് സോഡ ചേര്‍ത്ത് പഴങ്ങള്‍ കഴുകിയെടുക്കുന്നത് വഴി 96 ശതമാനം വിഷാംശം നീക്കം ചെയ്യാന്‍ സാധിക്കും.
ALSO READ: ഷീ-ടാക്‌സി പദ്ധതിയിൽ വനിതാ ഡ്രൈവര്‍മാര്‍ക്ക് അപേക്ഷിക്കാം
പഴങ്ങളും പച്ചക്കറികളും നേരത്തെ കഴുകി വെയ്ക്കുന്നതിനേക്കാളും ഉപയോഗിക്കുന്നതിന് മുന്‍പ് കഴുകുന്നതാണ് ഉത്തമം. പഴങ്ങളിലും മറ്റും ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കര്‍ നീക്കം ചെയ്തതിനു ശേഷം മാത്രം ഉപയോഗിക്കുക.
Post Your Comments