Life Style

ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ലൈംഗീക താത്പ്പര്യം വര്‍ധിപ്പിയ്ക്കാം

ഏതെങ്കിലും പ്രത്യേക ഭക്ഷണം കഴിച്ചാല്‍ ലൈംഗിക താത്പര്യം വര്‍ദ്ധിക്കുമെന്ന് തെളിയിക്കുന്ന പഠനങ്ങളൊന്നും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. എന്നാല്‍ ചില ഭക്ഷണസാധനങ്ങള്‍ക്ക് മനുഷ്യരുടെ ലൈംഗികയും പ്രത്യുത്പാദന ആരോഗ്യവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സെലിബ്രിറ്റി ഡയറ്റീഷന്‍ നമാമി അഗര്‍വാളാണ് ഇത്തരം ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തിയത്.

സ്ട്രോബറീസ്

പ്രണയ ദേവതയായ വീനസിന്റെ അടയാളമായാണ് സ്ട്രോബറി കണക്കാക്കപ്പെടുന്നത്. ലൈംഗിക തൃഷ്ണ വര്‍ദ്ധിപ്പിക്കും എന്നതുകൊണ്ടുതന്നെ നവദമ്ബതികള്‍ക്ക് സമ്മാനമായി സ്ട്രേബറികള്‍ കൊടുക്കുന്നതും പതിവുണ്ട്. ഇവയില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ സി, പൊട്ടാസിയം, മഗ്‌നീഷിയം, സിങ്ക് എന്നിവ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതുമാണ്.

അത്തിപ്പഴം

പ്രത്യുത്പാദന ആരോഗ്യവും ഗര്‍ഭധാരണശേഷിയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന അവശ്യ പോഷകങ്ങള്‍ അത്തിപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. സംയോഗാസക്തിയുണ്ടാക്കുന്ന ഔഷധമായും ഇവയെ കണക്കാക്കുന്നു. പുരുഷന്റെ ലൈംഗിക ഉത്തേജന പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് അത്തിപ്പഴം എന്ന് പല പഠനങ്ങളിലും അവകാശപ്പെടുന്നുണ്ട്.

വെണ്ണപ്പഴം (അവകാഡോ)

പരമ്ബരാഗതമായി വെണ്ണപ്പഴത്തെ സംയോഗാസക്തിയുണ്ടാക്കുന്ന ഒന്നായി കണക്കാക്കുന്നത് അവയുടെ ആകൃതി കാരണമാണ്യ എന്നാല്‍ ഇവയില്‍ ബീറ്റ കരോട്ടിന്‍, വൈറ്റമിന്‍ ഇ, മഗ്‌നീഷിയം തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് നമാമി പറയുന്നു.

മാതളനാരങ്ങ

ലൈംഗീക ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുകയും അവയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന ഒന്നാണ് മാതളനാരങ്ങ.

പയര്‍

പയറും മുളപ്പിച്ച പയറുമെല്ലാം ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളവയാണ്. ലൈംഗികോല്പാദനത്തിന് സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ഇവ. ആരോഗ്യകരമായ അണ്ഡോല്‍പാദനത്തിന് ആവശ്യ പോഷകമായ ഇരുമ്ബ് ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് പയര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button