Latest NewsNewsIndia

യുവാവിന് അമ്മായിയുമായി അവിഹിത ബന്ധം: അമ്മാവന്‍ കണ്ടു പിടിച്ചു; പിന്നെ നടന്നത്

രാജ്കോട്ട്•അമ്മായിയുമായി അവിഹിത ബന്ധം പുലര്‍ത്തിയിരുന്ന യുവാവ് അമ്മാവനെ അമ്മായിയുടെ സഹായത്തോടെ കൊലപ്പെടുത്തി. ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലെ മഹുവ താലൂക്കില്‍ ഞായറാഴ്ചയാണ് സംഭവം.

ഭരത് സര്‍വയ്യ എന്ന 28 കാരന്‍ മരിച്ചയാളുടെ ഭാര്യ കാളി (40) യുമായി പ്രണയത്തിലായിരുന്നു. മരിച്ച ചക്കൂർ സർവയ്യയെ (50) തലയ്ക്ക് മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ട് തലയിൽ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇദ്ദേഹം സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടതായി പോലീസ് പറഞ്ഞു.

ഭരതുമായി കാളിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നു. ഇതേക്കുറിച്ച് അറിഞ്ഞ ചകൂര്‍ അന്തിരവനുമായി വഴക്കിടുക പതിവായിരുന്നു. ഒടുവില്‍ ഭരതും കാളിയും ചാകൂറിനെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഭാവ് നഗർ റാപ്പിഡ് ആക്ഷന്‍ സെല്ലിലെ സബ് ഇൻസ്പെക്ടർ ഡി ഡി പർമർ പറഞ്ഞു.

പ്രതികളെ ഇരുവരെയും അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button