Latest NewsIndia

‘അയോധ്യ വിധി ഹിന്ദുക്കളും മുസ്ലിങ്ങളും സ്വീകരിക്കും’: അമിത് ഷാ

ദില്ലി: അയോധ്യ കേസില്‍ സുപ്രീംകോടതി വിധി എന്ത് തന്നെയായാലും സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിധി ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ മാനിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.രാജ്യത്തെ തന്നെ ഏറ്റവും പഴക്കമുള്ള കേസുകളിലൊന്നാണ് അയോധ്യ കേസ്. ഇതില്‍ വിധി പ്രഖ്യാപനത്തില്‍ എത്തിയില്ലെങ്കിൽ അത് അനീതിയാകുമെന്നും അദ്ദേഹം പറഞ്ഞു.

നേമത്ത് യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ പിടിയിൽ

ഇതിനിടെ കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാമെന്നും രാമക്ഷേത്ര നിര്‍മാണത്തിന് ഭൂമി വിട്ടുകൊടുക്കാമെന്നും മുസ്ലിം സംഘടനയായ ഇന്ത്യന്‍ മുസ്ലിം ഫോര്‍ പീസ് അറിയിച്ചിരുന്നു. കേസില്‍ അനുകൂല വിധി വന്നാല്‍ പോലും ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും രാജ്യത്തെ സമാധാനത്തിനാണ് ഇന്ത്യന്‍ മുസ്ലിങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും സംഘടന വക്താക്കള്‍ വ്യക്തമാക്കിയിരുന്നു.

അയോധ്യ കേസ്: സംസ്ഥാന സുന്നി വഖഫ് ബോര്‍ഡ് മേധാവിക്ക് സുരക്ഷ ഒരുക്കാന്‍ സുപ്രീം കോടതി നിർദ്ദേശം

ഇതിനിടെ സുന്നി വഹാബ് ബോർഡ് ചെയര്മാന് സുരക്ഷ ഒരുക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. വിധി വരുന്ന പശ്ചാത്തലത്തിൽ അയോധ്യയിലും പരിസര പ്രദേശത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button