Life Style

ചിരി ഹൃദ്രോഗം തടയുമെന്ന് പഠനം

ചിരി ഹൃദ്രോഗം തടയുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചിരി ഹൃദയത്തിലേക്കുളള രക്തയോട്ടം കൂട്ടുകയും ഹൃദ്രോഗ സാധ്യത 40 ശതമാനം വരെ കുറക്കുമെന്നുമാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ALSO READ: പഴ വർഗ്ഗങ്ങൾ നല്ലതു തന്നെ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ജങ്ക് ഫുഡിനോടും ചോക്ലേറ്റിനോടുമൊക്കെ താല്‍പര്യമുള്ളവരാണ് നമ്മളില്‍ പലരും. ഇത് ശരീരത്തിന്റെ ഭാരം കൂട്ടും. എന്നാല്‍ ചിരിക്കുമ്പോള്‍ തലച്ചോറില്‍ നിന്നും ഉണ്ടാവുന്ന രാസവസ്തു നമ്മുടെ ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൂടാതെ ചിരിക്കുമ്പോള്‍ ശരീരം പ്രവര്‍ത്തിക്കുകയും ഇതുവഴി വയര്‍ കുറയുകയും ചെയ്യുന്നു.

ALSO READ: ടാറ്റായുടെ പ്രമുഖ ചെറു കാറിന് ലിമിറ്റഡ് എഡിഷൻ ഒരുങ്ങുന്നു

ഉറക്ക കുറവ് പലരുടേയും പ്രശ്‌നമാണ്. ചിരി ഉറക്കം കൂട്ടാന്‍ സഹായിക്കും. ഉറക്ക കുറവ് മൂലമുണ്ടാകുന്ന പല രോഗങ്ങളില്‍ നിന്നും ആശ്വാസം നേടാന്‍ ചിരിയിലൂടെ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button