ഓരോരുത്തരും ഇഷ്ടവാഹനം സ്വന്തമാക്കുമ്പോള്‍ തുടര്‍ന്നുള്ള യാത്ര മനോഹരമാകട്ടെ എന്നു മനസില്‍ കരുതിയാകും. എന്നാല്‍ ഷോറൂമില്‍ നിന്ന് ഇറങ്ങിയ ഉടനെ വണ്ടി തള്ളേണ്ടി വന്നാലോ? ആര്‍ക്കായാലും ദേഷ്യം വരും. അത്തരത്തിലൊരു അവസ്ഥയാണ് ആലപ്പുഴയിലെ ഷോറൂമില്‍ നിന്നും വാഹനം വാങ്ങിയ യുവാവിന് നേരിട്ടത്. പുതിയ വാഹനം വാങ്ങി റോഡിലിറക്കിയപ്പോള്‍ അമ്പത് മീറ്റര്‍ അകലെയുള്ള പെട്രോള്‍ പമ്പിലെത്തുന്നതിന് മുന്‍പേ വഴിയിലായി. സാധാരണയായി പുതിയ വാഹനമെടുക്കുമ്പോള്‍ അടുത്തുള്ള പമ്പ് വരെ യാത്ര ചെയ്യാനുള്ള എണ്ണ നല്‍കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ തന്നെ പെരുവഴിയിലാക്കിയ ഷോറൂമിനെ കുറിച്ച് യുവാവ് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ആലപ്പുഴ ഷോറൂമില്‍ നിന്നുമെടുത്തതാണ്… അടുത്തുള്ള പെട്രോള്‍ പമ്ബ് ലക്ഷ്യമാക്കി അമ്ബതു മീറ്റര്‍ യാത്ര ചെയ്തപ്പോള്‍ തന്നെ എണ്ണ തീര്‍ന്നു വഴിയില്‍ കിടന്നു…
രാഹുകാലവും ബ്രഹ്മമുഹൂര്‍ത്തവുമൊക്കെ നോക്കി വണ്ടിയെടുക്കുന്നവര്‍ മിനിമം അരലിറ്റര്‍ ഇന്ധനവും, ഒരു ഹെല്‍മറ്റും കൈയ്യില്‍ കരുതിയിട്ടേ ആലപ്പുഴ ജാവയിലേയ്ക്ക് പോകാവൂ… പണമടയ്ക്കുമ്ബോള്‍ പതിനായിരം കൂടുതല്‍ കൊടുക്കുകയും വേണം… നിയമ പ്രകാരം ലഭിക്കേണ്ട ഹെല്‍മറ്റും, പണമടച്ചു രസീതുവാങ്ങിയ അനുബന്ധ സാധനങ്ങളും ലഭിക്കുകയുമില്ല….
എന്തൊക്കെ തട്ടിപ്പാണെങ്കിലും ആദ്യദിനം തന്നെ ഉപഭോക്താവിനെക്കൊണ്ട് പെരുമഴയത്ത് പെരുവഴിയിലൂടെ വണ്ടി തള്ളിച്ച ആലപ്പുഴ ജാവ ഷോറൂമിനും, എനിക്ക് യാതൊരു ഉത്തരവാദിത്വവുമില്ല എന്നു പറഞ്ഞ് തന്ത്രപരമായി ഒഴിഞ്ഞു മാറിയ മൊതലാളിക്കും അഫിന്തനങ്ങള്‍…….
ഹെന്തൊരു ദുരവസ്ഥയാണീശ്വരാ….
https://www.facebook.com/groups/1659852474329169/permalink/2404354633212279/
Post Your Comments