മുംബൈ: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട നിലപാടില്‍ കോണ്‍ഗ്രസിനെയും എന്‍.സി.പിയെയും രൂക്ഷമായി കടന്നാക്രമിച്ച് പ്രധാനമന്ത്രി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്ന പ്രതിപക്ഷത്തിന് ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാന്‍ കഴിയുമോയെന്ന് പ്രധാനമന്ത്രി ചോദിച്ചു. തിരികെ കൊണ്ടുവന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ അത് അംഗീകരിക്കുമോ ജനങ്ങള്‍ അത് അനുവദിക്കുമോ? ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബി.ജെ.പിയെ സംബന്ധിച്ച് ജമ്മു കശ്മീര്‍ ഒരു തുണ്ട് ഭൂമിയോ ഒരു ഭൂപ്രദേശമോ അല്ല, ഇന്ത്യയുടെ കിരീടമായാണ് കശ്മീരിനെ ബി.ജെ.പി കാണുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാക്കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനായി നാല് മാസം സമയമെടുക്കില്ല. ചില പാര്‍ട്ടികള്‍ കശ്മീര്‍ വിഷയം വോട്ടിനായി ഉപയോഗിക്കുകയാണ്.
രാജ്യമൊന്നാകെ ചിന്തിക്കുന്നതിന് എതിരായാണ് കോണ്‍ഗ്രസും എന്‍.സി.പിയും ചിന്തിക്കുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ചരിത്രപരമായ തീരുമാനമാണ്. ഇതിലൂടെ വാല്‍മീകി സമുദായത്തിന്റെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 കാരണം കഴിഞ്ഞ 70 വര്‍ഷമായി വാല്‍മീകി വിഭാഗക്കാര്‍ക്ക് കശ്മീരില്‍ അവകാശങ്ങളൊന്നുമില്ലായിരുന്നുവെന്നും പ്രധാനമന്ത്രി പഞ്ഞു. കശ്മീരിലെ സമാധാനാന്തരീക്ഷം നശിപ്പിക്കാന്‍ ഒരു അയല്‍രാജ്യം ശ്രമിക്കുകയാണെന്ന് പാക്കിസ്ഥാന്റെ പേരെടുത്ത് പറയാതെ പ്രധാനമന്ത്രി വിമര്‍ശിച്ചു.
Post Your Comments