KeralaLatest NewsNews

റെയിൽവേ ട്രാക്കിൽ ‘ആത്മഹത്യയ്ക്ക് ശ്രമിച്ച’ ആ പെരുമ്പാമ്പ് അത്ഭുകരമായി രക്ഷപ്പെട്ടു

പാലക്കാട്: റെയില്‍വേ സ്‌റ്റേഷനില്‍ ‘ആത്മഹത്യയ്ക്ക് ശ്രമിച്ച’ പെരുമ്പാമ്പ് അത്ഭുകരമായി രക്ഷപ്പെട്ടു. പാളത്തില്‍ കയറിയ ഒരു പെരുമ്പാമ്പിന് മുകളിലൂടെ ട്രെയിൻ കടന്നുപോകുകയും തുടർന്ന് ‘ഷോര്‍ണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന് തലവെച്ച്‌ ആത്മഹത്യ ചെയ്യുന്ന പെരുമ്പാമ്പ് ‘ എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിച്ചത്. നാലാമത്തെ പ്ലാറ്റ്‌ഫോമിലെത്തിയ പാമ്പിന് രണ്ട് പാളങ്ങള്‍ മുറിച്ച്‌ കടന്ന് അടുത്ത പാളത്തിലേക്ക് കടന്നപ്പോഴാണ് ട്രെയിന്‍ തട്ടി പരിക്കേറ്റത്. പാമ്പ് അനക്കമില്ലാതെ കിടന്നപ്പോള്‍ ചത്തുപോയെന്നാണ്കണ്ടവര്‍ കരുതിയത്.

Read also: കാട്ടിലെ രാജാവിന്റെ ക്ലോസപ്പ് പകര്‍ത്തി ഗ്രെന്‍; വൈറലായി ചിത്രങ്ങള്‍

എന്നാൽ അനക്കമില്ലാതെ കിടന്ന പാമ്പിനെ വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ജീവനക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് പാമ്പിന് അനക്കമുണ്ടെന്ന് സംശയം തോന്നിയതിനെത്തുടര്‍ന്ന് ജീവനക്കാര്‍ വെറ്റിറിനറി സര്‍ജനെ വിളിച്ചുവരുത്തി. സര്‍ജന്‍ നടത്തിയ പരിശോധനയിലാണ് പാമ്പ് ചത്തിട്ടില്ലെന്ന് വ്യക്തമായത്. പിന്നീട് മലമ്പുഴയിലെ പാമ്പ് സംരക്ഷണകേന്ദ്രത്തിലെത്തിച്ച്‌ നല്‍കിയ വിദഗ്ദ ചികിത്സ നൽകുകയായിരുന്നു.

shortlink

Post Your Comments


Back to top button