കണ്ണൂര്‍: പാഷന് ഫ്രൂട്ട് പറിച്ചതിന് ആദിവാസി ബാലനായ പതിനഞ്ചുകാരന് നേരെ ക്രൂര മര്‍ദ്ദനം. കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയതിനെതിരെ പരാതി നല്‍കിയതിന് കുടുംബത്തിനെതിരെ അപവാദ പ്രചാരണവും. കാസര്‍കോട് കാഞ്ഞങ്ങാടിനടുത്ത് അട്ടേങ്ങാനത്താണ് മനുഷ്വത്വരഹിതമായ നടപടിയുണ്ടായത്. മാവിലന് വിഭാഗത്തില്‍പ്പെട്ട കുട്ടിയെയാണ് പാഷന് ഫ്രൂട്ട് പറിച്ചെടുത്തിന് കസേരയില്‍ കെട്ടിയിട്ട് കണ്ണില്‍ മുളക് പൊടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. പഴം പറിച്ചെടുത്തു എന്ന കാരണത്താല്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് ചെന്തളത്തെ മാധവന്റെയും സിന്ധുവിന്റെയും മകന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വിശാലിനെ അയല്‍വാസിയായ ബി.എസ്.എന്‍.എല്‍ കരാര്‍ ജീവനക്കാരന് ഉമേശന് ക്രൂരമായി ആക്രമിച്ചത്. ആദിവാസി സംരക്ഷണ വകുപ്പ് നിയമ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത ഉമേശന് റിമാന്‍ഡിലാണ്
സംഭവത്തെ കുറിച്ച് രക്ഷിതാക്കളുടെ മൊഴിയിങ്ങനെ, വൈകിട്ട് അഞ്ചരയോടെ പാഷന് ഫ്രൂട്ട് പറിക്കാനെന്ന് പറഞ്ഞ് കുട്ടി അയല്‍വാസി ഉമേശന്റെ പറമ്പിലേയ്ക്ക്് പോയി. അല്പസമയത്തിനകം കുട്ടി വീട്ടില്‍ രിച്ചെത്തിയെങ്കിലും ിന്നാലെ ഉമേശന് കുട്ടിയെ വിളിക്കാനെത്തി. തുടര്‍ന്ന് അമ്മ കുട്ടിയെ തിരയ്ക്കി ഉമേശന്റെ വീട്ടിലേയ്ക്ക് തിരക്കി പോയപ്പോഴാണ് കസേരയില്‍ കെട്ടിയിട്ട് ശരീരത്ത് മുളക് പൊടി വിതറിയ നിലയില്‍ മകനെയും തടിച്ച് കൂടിയ അയല്‍വാസികളെയും കണ്ടത്. കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം സ്ത്രീകളുടെ വസ്ത്രം എടുത്തെന്ന് കുട്ടിയെക്കൊണ്ട് പറയിച്ചതായും അച്ഛന് മാധവന് പറഞ്ഞു. വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് നടപടിയുണ്ടായത്. കേസില്‍ നിന്ന് പിന്മാറാന് തയാറാകാതിരുന്നതോടെയാണ് അപവാദ പ്രചാരണം.
കൂലിപ്പണിക്കാരനായ മാധവന്റെ നാല് മക്കളില്‍ ഇളയവനാണ് വിശാല്‍. മര്‍ദ്ദനത്തെ തുടര്‍ന്ന് ഒരാഴ്ചയായി പഠനവും മുടങ്ങി. കഴുത്ത് ലുങ്കി ഉപയോഗിച്ച് മുറുക്കിയതിനാല്‍ ഉമിനീരിറക്കാന്‍ പറ്റുന്നില്ലെന്ന് കുട്ടി പറയുന്നു.
Post Your Comments