ജീവിതത്തിന്റെ താളം തെറ്റിയ്ക്കുന്ന കൊളസ്‌ട്രോളിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍
ഒന്ന്
ദഹനം, ഹോര്‍മോണ്‍ സംതുലനം, വൈറ്റമിന്‍ ഡി ഉല്‍പ്പാദനം തുടങ്ങി ശരീരത്തിനാവശ്യമായ പ്രധാന കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് കൊളസ്‌ട്രോള്‍ അത്യാവശ്യമാണ്. ആവശ്യമായതിലുമധികം കൊളസ്‌ട്രോള്‍ ശരീരത്തില്‍ സംഭരിക്കപ്പെടുമ്‌ബോഴാണ് പ്രശ്‌നം സൃഷ്ടിക്കപ്പെടുന്നത്. ഇതാകട്ടെ ഹൃദയപേശികള്‍ക്കു രക്തം നല്‍കുന്ന ധമനികളില്‍ സംഭരിക്കപ്പെടുകയും ഇതുവഴി ഹൃദയാഘാതത്തിലേക്കും സ്‌ട്രോക്കിലേക്കും നയിക്കുകയും ചെയ്യും.
രണ്ട്
കൊളസ്‌ട്രോള്‍ നിരക്ക് അറിയാന്‍ രക്തപരിശോധ കൊണ്ടു മാത്രമേ സാധിക്കൂ. അതുകൊണ്ട് 20 വയസ്സു കഴിയുമ്‌ബോള്‍ രക്തപരിശോധന നടത്തുന്നത് നന്നായിരിക്കും.
മൂന്ന്
20 വയസ്സു പിന്നിട്ടവര്‍ രണ്ടു വര്‍ഷം കൂടുമ്‌ബോഴെങ്കിലും കൊളസ്‌ട്രോള്‍ ലെവല്‍ പരിശോധിക്കേണ്ടതാണ്. കുട്ടികളില്‍ 9 മുതല്‍ 11 വയസ്സിനിടയ്ക്കും കൗമാരക്കാരില്‍ 17 മുതല്‍ 21 വയസ്സിനിടയ്ക്കും കൊളസ്‌ട്രോള്‍ നിരക്ക് പരിശോധിക്കാവുന്നതാണ്.
നാല്
കൊഴുപ്പു കൂടിയ മാംസം, കുക്കീസ്, കേക്ക്, ബട്ടര്‍ എന്നിവ ഡയറ്റില്‍ നിന്ന് ഒഴിവാക്കുക. അവോക്കാഡോ, ഓട്ട്മീല്‍, ഒലിവ് ഓയില്‍, സാല്‍മണ്‍, വാള്‍നട്ട് എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ധാരാളം വ്യായാമം ചെയ്യുന്നതും കൊളസ്‌ട്രോള്‍ സാധാരണയായി നിലനിര്‍ത്താന്‍ സഹായിക്കും.
Post Your Comments