ദോഹ : പ്രവാസി തൊഴിലാളികളുടെ സുരക്ഷയില്‍ ഈ ഗള്‍ഫ് രാജ്യം തന്നെ മുന്നില്‍. പ്രവാസി തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതില്‍ മേഖലയില്‍ ഖത്തറാണ് ഇപ്പോള്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യം തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതില്‍ രാജ്യാന്തര സംഘടനകളും സ്ഥാപനങ്ങളുമായി വര്‍ഷങ്ങളായി സഹകരിച്ചാണ് ഖത്തര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജിസിഒ പ്ലാനിങ് വിഭാഗം അസി.ഡയറക്ടര്‍ ഷെയ്ഖ് ജാസിം ബിന്‍ മന്‍സൂര്‍ അല്‍താനി പറഞ്ഞു.
കടുത്ത വേനലില്‍ സൂര്യാഘാതം മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് രാജ്യത്തിന് തികഞ്ഞ ബോധ്യമുണ്ട്. ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷനുമായി (ഐഎല്‍ഒ) ചേര്‍ന്നാണ് വേനല്‍ക്കാലത്തെ ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിന് കമ്പനികള്‍ പാലിക്കേണ്ട മുന്‍കരുതലും മാര്‍ഗനിര്‍ദേശങ്ങളും തയാറാക്കുന്നത്. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി, ഐഎല്‍ഒ എന്നിവയുമായി ചേര്‍ന്ന് സൂര്യാതപത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് സമഗ്ര പഠനം നടത്തിയിരുന്നു. പഠനത്തിന്റെ ശുപാര്‍ശകള്‍ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഉപയോഗിക്കുമെന്നും ഷെയ്ഖ് ജാസിം പറഞ്ഞു.
Post Your Comments