കൈകളും കാലുകളും സംരക്ഷിക്കുന്നതോടൊപ്പം നഖങ്ങളും സംരക്ഷണത്തിനും വളരെയധികം പ്രാധാന്യം നല്‍കണം. ചിലര്‍ക്ക് ത്വക്ക് രോഗങ്ങള്‍ മൂലവും ശരീരത്തിലെ ഇരുമ്ബിന്റെ കുറവു കാരണവും നഖങ്ങള്‍ പെട്ടെന്ന് പൊട്ടാറുണ്ട്. കരള്‍, വൃക്ക എന്നിവയ്ക്കു തകരാറുണ്ടെങ്കിലും നഖങ്ങള്‍ക്കു നിറവ്യത്യാസം സംഭവിക്കാം. ആരോഗ്യമുള്ള നഖത്തിന് പ്രധാനമായി വേണ്ടത് പോഷകപ്രദമായ ഭക്ഷണമാണ്.
നഖം ഭം?ഗിയുള്ളതായി സംരക്ഷിക്കാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന മൂന്ന് കാര്യങ്ങള്‍ ചുവടെ പറയുന്നു
ഒന്ന്
നഖങ്ങള്‍ ഒലീവെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക. നഖത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. രാത്രിയില്‍ ഒലീവെണ്ണയില്‍ നഖങ്ങള്‍ മുക്കി കുറെ നേരം വയ്ക്കുന്നതും നഖം പെട്ടെന്ന് പൊട്ടാതിരിക്കാന്‍ സഹായിക്കുന്നു.
രണ്ട്
ചെ റുനാരങ്ങാനീര് നഖങ്ങളില്‍ പുരട്ടി അരമണിക്കൂറിനുശേഷം പനിനീരില്‍ മുക്കിയ പഞ്ഞി കൊണ്ടു തുടച്ചാല്‍ തിളക്കം വര്‍ദ്ധിക്കുന്നു.
മൂന്ന്
ദിവസവും റോസ് വാട്ടറും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് നഖത്തില്‍ പുരട്ടി 10 മിനിറ്റ് മസാജ് ചെയ്ത ശേഷം കഴുകി കളയുന്നത് നഖങ്ങള്‍ ബലമുള്ളതാക്കാന്‍ സഹായിക്കുന്നു.
Post Your Comments