Latest NewsKeralaNews

കൂടത്തായ് കൊലപാതക പരമ്പരയിലെ കൊലയാളി ജോളിയുമായുള്ള ബന്ധത്തെ കുറിച്ച് ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍ : പൂജിച്ച ഭസ്മം കഴിയ്ക്കാന്‍ നിര്‍ദേശിക്കാറില്ല

കട്ടപ്പന : താമരശ്ശേരി കൂടത്തായി ദുരൂഹമരണ പരമ്പരയിലെ മുഖ്യപ്രതി ജോളിയുള്ള ബന്ധത്തെ കുറിച്ച് ജ്യോത്സ്യന്‍ കൃഷ്ണ കുമാര്‍. ജോളിയും കൊല്ലപ്പെട്ട റോയി തോമസും കാണാന്‍ വന്നിരുന്നോ എന്ന് ഓര്‍മയില്ലെന്ന് കട്ടപ്പനയിലെ ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍. ജോളിയുടെ ചിത്രം കണ്ടിട്ട് ഓര്‍ക്കുന്നില്ലെങ്കിലും ഇത്രയധികം വര്‍ഷം മുന്‍പ് ആയതിനാല്‍ ചിലപ്പോള്‍ വന്നിട്ടുണ്ടാകാമെന്ന് കൃഷ്ണകുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു. കൊല്ലപ്പെട്ട റോയിയുടെ ശരീരത്തില്‍ കണ്ടെത്തിയ ഏലസ് പൂജിച്ചു കൊടുത്തത് കൃഷ്ണകുമാര്‍ ആണെന്നു പ്രചാരണം ഉയര്‍ന്നിരുന്നു.

Read Also : ആല്‍ഫൈന് അന്ന് ആരാണ് ഭക്ഷണം നല്‍കിയത് എന്നതിനെ കുറിച്ച് കൂടത്തായി കൊലയാളി ജോളി : കുഞ്ഞിനെ കൊന്നതല്ലെന്ന് ആവര്‍ത്തിച്ച് മൊഴി

മന്ത്രവാദവും മറ്റും ചെയ്യുന്ന കട്ടപ്പന സ്വദേശിയുടെ വിലാസമുള്ള കാര്‍ഡും പൂജിച്ച തകിടും റോയിയുടെ പക്കല്‍ നിന്നു ലഭിച്ചെന്ന വിവരമാണ് കൃഷ്ണകുമാറിനെ കേന്ദ്രീകരിച്ച് അഭ്യൂഹങ്ങള്‍ ഉയരാന്‍ ഇടയാക്കിയത്. ”പൂജിച്ചു നല്‍കുന്ന തകിടില്‍ ഭസ്മം ഉണ്ടാകാറുണ്ട്. അത് കഴിക്കാന്‍ നിര്‍ദേശിക്കാറില്ല. തകിടിനൊപ്പം സൂക്ഷിക്കാനായാണ് ഭസ്മം നല്‍കുന്നത്. റോയിയുടെ ശരീരത്തില്‍ നിന്നു ലഭിച്ചെന്നു പറയുന്ന വസ്തുക്കള്‍ കണ്ടാല്‍ താന്‍ നല്‍കിയതാണോയെന്ന് തിരിച്ചറിയാന്‍ കഴിയും.

ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ആണെന്നു പരിചയപ്പെടുത്തി ഒരു മാസം മുന്‍പ് 2 തവണ ഒരാള്‍ വിളിച്ചിരുന്നു. പേര് ചോദിച്ചു സ്ഥിരീകരിച്ചശേഷം നേരില്‍ കാണാന്‍ എത്തുമെന്ന് അറിയിച്ചിരുന്നു. ഇതുവരെ ആരും എത്തിയിട്ടില്ല. എന്താണു കാര്യമെന്ന് അന്വേഷിച്ചെങ്കിലും ഫോണിലൂടെ പറയാന്‍ കഴിയില്ലെന്നും നേരിട്ടു പറയാമെന്നുമായിരുന്നു പറഞ്ഞത്. പത്രങ്ങളിലും മറ്റും പരസ്യം നല്‍കാറുള്ളതിനാല്‍ പലരും കബളിപ്പിക്കാനായി വിളിക്കാറുണ്ട്. ചോദ്യം ചെയ്യലിനായി വിളിപ്പിച്ചാല്‍ സഹകരിക്കാന്‍ തയാറാണെന്നും കൃഷ്ണകുമാര്‍ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button