കാന്‍സറിനെ പുഞ്ചിരിച്ചുകൊണ്ട് നേരിട്ടയാളാണ് നന്ദു മഹാദേവ. നിശ്ചയദാര്‍ഢ്യത്തോടെ തന്റെ രോഗത്തോട് പൊരുതുമ്പോഴും കാന്‍സറില്‍ നെഞ്ചുപിടഞ്ഞവര്‍ക്ക് കൈത്താങ്ങാകാനും നന്ദു ഓടിയെത്തും. ഇപ്പോഴിതാ തന്റെ കരുതലെത്തും മുമ്പേ മരണത്തിന്റെ ലോകത്തേക്ക് ഓടിയകന്ന സഹോദരിയെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരിക്കുകയാണ് നന്ദു. ശാലിനിയെന്ന ക്യാന്‍സര്‍ രോഗിയെ വെല്ലൂരിലേക്ക് കൊണ്ടു പോകാന്‍ ആംബുലന്‍സുമായി ചെന്നപ്പോള്‍ തങ്ങളെത്തും മുമ്പേ ദൈവം വേറൊരു ആംബുലന്‍സും ആയി ചെന്നിട്ട് കൂട്ടിക്കൊണ്ടു പോയെന്ന് നന്ദു കുറിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
നന്ദുമോനെ എന്നെ ഒന്ന് വെല്ലൂർക്ക് കൊണ്ടുപോടാ..
എന്റെ കയ്യിൽ കാശില്ല..
ഉണ്ടായിരുന്നതെല്ലാം ചികിത്സയ്ച്ചു ചികിൽസിച്ചു തീർന്നുപോയി..
എനിക്ക് ജീവിക്കണം മോനേ..
ശരി ചേച്ചീ..
അതിജീവനം കുടുംബം ഒറ്റക്കെട്ടായി എല്ലാം ശരിയാക്കി..
കൊണ്ടു പോകാൻ ആംബുലൻസുമായി ചെന്നപ്പോൾ ഞങ്ങളെത്തും മുമ്പേ ദൈവം വേറൊരു ആംബുലൻസും ആയി ചെന്നിട്ട് കൂട്ടിക്കൊണ്ടു പോയത്രേ !!
വേദനയെടുത്തു ഭക്ഷണം കഴിക്കാതെ കിടക്കുമ്പോഴും അതിജീവനം കുടുംബത്തിലെ ആരേലും
കൊടുത്താലേ കഴിക്കുള്ളൂ എന്ന് വാശി പിടിക്കുമായിരുന്നു..
ദൂരത്തായതിനാൽ ഫോണിൽ
വിളിച്ചു വഴക്കു പറയുമ്പോൾ
കരഞ്ഞുകൊണ്ട് കഴിക്കുമായിരുന്നു..
ഉറക്കത്തിലും ബോധമില്ലാത്ത അവസ്ഥയിലും എന്നെ നന്ദുമോൻ വെല്ലൂർക്ക് കൊണ്ടുപോകുമെന്ന് ഉരുവിട്ടുകൊണ്ടിരിക്കുമായിരുന്നു എന്ന് അറിഞ്ഞപ്പോൾ ചങ്ക് പിടഞ്ഞു പോയി..
കൂട്ടത്തിൽ ഓരോരുത്തർ പോകുമ്പോഴും ബാക്കിയുള്ളവരെ ഞാൻ കൂടുതൽ നെഞ്ചോടു ചേർത്തു മുറുകെ പിടിക്കുകയാണ്..
ചിലപ്പോൾ ഇതുപോലെ കൊതിതീരെ സ്നേഹിക്കാൻ കഴിയാതെ പോയാലോ..
അയ്യേ ഇതൊക്കെ പറയുമ്പോൾ ഞാനെന്തിനാ കരയുന്നത്..
പോരാളിയാണ്..
അതിജീവനത്തിന്റെ പോരാളി..
അവസാനശ്വാസം വരെ പുഞ്ചിരിയോടെ പ്രതിസന്ധികളെ നേരിട്ടവൾ..
ഞാൻ റേഡിയേഷന് പോയിട്ട് വരാമെന്ന് ചങ്കൂറ്റത്തോടെ പറയാൻ ആർജ്ജവം കാണിച്ചവൾ..
കണ്ണീർ പ്രണാമം ഞങ്ങടെ ചേച്ചിക്കുട്ടിയ്ക്ക് ?
മോനെ ഒന്നിച്ചു ഫോട്ടോ എടുക്കണം എന്നു പറഞ്ഞു നിർബന്ധിച്ചെടുത്ത ഫോട്ടോയാണ്..??
https://www.facebook.com/nandussmahadeva/posts/2513837432032052
Post Your Comments