![GOLD](/wp-content/uploads/2019/08/GOLD.jpg)
കൊച്ചി : സംസ്ഥാനത്ത് ആശ്വാസമായി സ്വർണ്ണ നിരക്ക്. സ്വര്‍ണവിലയില്‍ ഇന്ന് നേരിയ രീതിയിൽ കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതനുസരിച്ച് ഗ്രാമിന് 3,520 രൂപയിലും പവന് 28,160 രൂപയിലുമാണ് സംസ്ഥാനത്ത് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഗ്രാമിന് 3,540 രൂപയും പവന് 28,320 രൂപയുമായിരുന്നു വില.
കഴിഞ്ഞ വെള്ളിയാഴ്ച്ച പവന് 120 രൂപയും, ഗ്രാമിന് 15 രൂപയുമാണ് വർദ്ധിച്ചത്. വ്യാഴാഴ്ച ഗ്രാമിന് 3,510 രൂപയും പവന് 28,080 രൂപയുമായിരുന്നു നിരക്ക്. വ്യാഴാഴ്ച രണ്ടു തവണയായി പവന് 200 രൂപയാണ് വർദ്ധിച്ചത്. ഒക്ടോബർ മാസത്തിലെ ആദ്യ നാല് ദിവസംകൊണ്ട് പവന് 680 രൂപ കൂടി. ഒക്ടോബർ മാസത്തിലെ ആദ്യ നാല് ദിവസംകൊണ്ട് പവന് 680 രൂപയാണ് വർദ്ധിച്ചത്. സെപ്റ്റംബര്‍ നാലിനു സ്വർണ വില റെക്കോർഡിൽ എത്തിയിരുന്നു. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു വില.
ആഗോളവിപണിയിൽ സ്വർണവിലയിൽ നേരിയ വര്‍ധന. അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,491.01 ഡോളറാണ് ഇന്നത്തെ നിരക്ക്.
Post Your Comments