Latest NewsIndiaNews

കൂട്ടബലാത്സംഗത്തിനിരയായ യുവതി ആത്മഹത്യ ചെയ്തു

മുസഫർനഗര്‍: ഭീഷണിയും സമ്മർദ്ദവും താങ്ങാനാവാതെ കൂട്ടബലാത്സംഗത്തിനിരയായ യുവതി ആത്മഹത്യ ചെയ്തു. ബേഡി ഗ്രാമത്തിൽ 24കാരിയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ആത്മഹത്യാകുറിപ്പില്‍ പ്രതികളുടെ പേരുകള്‍ എഴുതിയതായി പോലീസ്​ അറിയിച്ചു. കഴിഞ്ഞ വർഷമാണ് യുവതി പീഡനത്തിന് ഇരയായത്. ബലാത്സംഗ കേസില്‍ പിടിയിലായവർ ഇപ്പോൾ ജാമ്യത്തിലാണ്. ഇവർ മകളെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും, ഇത് സഹിക്ക വയ്യാതെയാണ് ആത്മഹത്യയെന്നും കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button