കോട്ടയം: മേലുകാവ് ആത്മഹത്യയില്‍ എസ്.ഐ കെ.ടി സന്ദീപിനെ ക്രൈം ബ്രാഞ്ച് പ്രതി ചേര്‍ത്തു. അന്യായ തടങ്കല്‍ അടക്കമൂള്ള കേസുകളാണ് ചുമത്തിയിട്ടുള്ളത്. മോഷണക്കേസില്‍ അറസ്റ്റിലായ രാജേഷ് എന്ന യുവാവ് നിരപരാധിയാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട ശേഷം അത്മഹത്യചെയ്ത സംഭവത്തിലാണിത്.
മേലുകാവിലെ ഒരു മോഷണ കേസുമായി ബന്ധപ്പെട്ടാണ് രാജേഷിനെ മേലുകാവ് പോലീസ് അറസ്റ്റു ചെയ്യുന്നത്. കേസില്‍ പ്രതി ചേര്‍ക്കുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ജാമ്യത്തില്‍ പുറത്തിറങ്ങിയ രാജേഷ് താന്‍ ഈ കേസില്‍പ്രതിയല്ലെന്ന് അവകാശപ്പെടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.കോട്ടയം ജില്ലയില്‍ ഏറെ കോളിക്കമുണ്ടാക്കിയ സംഭവമായിരുന്നു ഇത്.
വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്ന് ഹൈക്കോടതിയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ രാജേഷ് മോഷണ കേസില്‍ പ്രതിയല്ലെന്ന് വ്യക്തമായിരുന്നു.ഈ സാഹചര്യത്തിലാണ് മേലുകാവ് എസ്.ഐ ആയിരുന്ന കെ.ടി സന്ദീപിനെ അന്യായമായ തടങ്കല്‍ ഉള്‍പ്പെടുത്തി പ്രതി ചേര്‍ത്തത്. സന്ദീപിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
Post Your Comments