KeralaLatest NewsNewsTechnology

അക്കൗണ്ടിൽ പണം എത്തിയെന്ന തരത്തിലുള്ള സന്ദേശങ്ങൾ ലഭിച്ചോ ? എങ്കിൽ സൂക്ഷിക്കണം : കാരണമിങ്ങനെ

അക്കൗണ്ടിൽ പണം എത്തിയെന്ന തരത്തിലുള്ള സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ സൂക്ഷിക്കണം. കാരണമിത് വ്യാജമായിരിക്കാം. അക്കൗണ്ടിൽ അമ്പതിനായിരത്തിനു മുകളിലുള്ള തുക വന്നിട്ടുണ്ടെന്ന തരത്തിലുള്ള എസ്.എം.എസുകളാണ് എത്തുക. അക്കൗണ്ട് നമ്പർ നൽകി ഇതിൽ പണം ക്രെഡിറ്റ് ആയിട്ടുണ്ടെന്നും വിവരങ്ങൾക്കൊപ്പമുള്ള ലിങ്കിൽ പ്രവേശിക്കാനുമാനിയിരിക്കും മിക്ക സന്ദേശങ്ങളിൽ പറയുന്നത്, രണ്ടു ദിവസമായി ഇത്തരം സന്ദേശങ്ങൾ പല നമ്പരിലും എത്തിയതായാണ് റിപ്പോർട്ട്.

ലക്ഷങ്ങൾ സമ്മാന തുകയുള്ള പരിപാടിയിൽ തിരഞ്ഞെടുക്കപ്പെട്ടെന്ന സന്ദേശങ്ങളും ലഭിക്കുന്നുണ്ട്. ഈ ലിങ്കുകളിൽ പ്രവേശിച്ചാൽ വ്യക്തിഗത വിവരങ്ങൾ ചോരാനുള്ള സാധ്യത വർദ്ധിക്കുന്നു. ഇതിൽ തുറന്നുവരുന്ന പേജിൽ വിവരങ്ങൾ നൽകിയാലും കബളിപ്പിക്കപ്പെടാനുള്ള സാധ്യതയും വർദ്ധിക്കുന്നു. ഈ നമ്പറുകളിൽ വിളിച്ചാൽ ആകട്ടെ സ്വിച്ച് ഓഫ് എന്നായിരിക്കും പറയുക. അതിനാൽ ഇത്തരം മെസ്സേജുകൾ. ലിങ്കുകളിൽ പ്രവേശിക്കാതിരിക്കുക എന്നാണ് സൈബർ സെൽ അധികൃതർ പറയുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button