ബാഗ്ദാദ്: തൊഴിലില്ലായ്മയും അഴിമതിയും വർധിച്ചതിനെതിരേ ഇറാഖിൽ ചൊവ്വാഴ്ച പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ സമരം ശക്തമാകുന്നു. ബാഗ്ദാദിലെ നിരവധി ടെലിവിഷൻ സ്റ്റേഷനുകൾ മുഖംമൂടി ധരിച്ച് എത്തിയ തോക്കുധാരികൾ ആക്രമിച്ചു. ശനിയാഴ്ചയാണ് സംഭവമുണ്ടായത്. മുഖംമൂടി ധരിച്ച നിരവധി പേർ തങ്ങളുടെ ഓഫീസ് ആക്രമിച്ചുവെന്നും, ആക്രമണത്തിൽ തങ്ങളുടെ ജീവനക്കാർക്ക് പരിക്കേറ്റുവെന്നും, സൗദിയുടെ ഉടമസ്ഥതയിലുള്ള അൽ-അറബിയ അറിയിച്ചു. ടെലിവിഷൻ സ്റ്റേഷനുകൾക്കു പോലീസ് സംരക്ഷണം ഒരുക്കിയില്ലെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.
Iraq: Unknown gunmen attack several television stations in Baghdad
Read @ANI story | https://t.co/GpRYVeZXVu pic.twitter.com/HVLsPTSomy
— ANI Digital (@ani_digital) October 5, 2019
സമരം തെക്കൻ ഇറാക്കിലുടനീളം വ്യാപിച്ചിരിക്കുന്നു. പലയിടത്തും പ്രതിഷേധക്കാർക്കു നേർക്ക് പോലീസ് നിറയൊഴിച്ചു. ബാഗ്ദാദിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടും ഇന്റർനെറ്റ് സേവനം തടഞ്ഞിട്ടും പ്രതിഷേധപ്രകടനങ്ങൾ കുറയുന്നില്ല. അതേസമയം പ്രക്ഷോഭത്തിൽ നൂറോളം പേരാണ് മരിച്ചത്.
Post Your Comments