ന്യൂഡൽഹി: ലംബോര്‍ഗിനിയുടെ പുതിയ മോഡൽ ഹുറാകാന്‍ ഇവോ സ്‌പൈഡര്‍ ഒക്ടോബര്‍ 10ന് ഇന്ത്യയില്‍ പുറത്തിറക്കും. ഈ വര്‍ഷം തുടക്കത്തില്‍ ഇന്ത്യയിലെത്തിയ ഹുറാകാന്‍ ഇവോ കൂപ്പെയുടെ കണ്‍വേര്‍ട്ടബിള്‍ മോഡലാണ് ഇവോ സ്‌പൈഡര്‍. ഡിസൈനിലും മെക്കാനിക്കല്‍ ഫീച്ചേഴ്‌സിലും മുന്‍ മോഡലിന് സമാനമാണ് ഇവോ സ്‌പൈഡര്‍.
സെവന്‍ സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. 3.1 സെക്കന്‍ഡില്‍ ഇവോ സ്‌പൈഡര്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലെത്തും. ഇവോ കൂപ്പെയെക്കാള്‍ 0.2 സെക്കന്‍ഡ് കുറവാണിതിന്. അതേസമയം പരമാവധി വേഗത രണ്ടിനും തുല്യമാണ്. മണിക്കൂറില്‍ 325 കിലോമീറ്റര്‍. 640 എച്ച്പി മാസീവ് പവറും 600 എന്‍എം ടോര്‍ക്കുമേകുന്ന 5.2 ലിറ്റര്‍ വി10 എന്‍ജിനാണ് ഇവോ സ്‌പൈഡറിനും കരുത്തേകുന്നത്.
സ്റ്റാന്റേര്‍ഡ് ഹുറാകാന്‍ ഇവോ കൂപ്പെയ്ക്ക് 3.73 കോടി രൂപയായിരുന്നു ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഇതിനെക്കാള്‍ ഉയര്‍ന്ന വില കണ്‍വേര്‍ട്ടബിള്‍ ഇവോ സ്‌പൈഡറിന് പ്രതീക്ഷിക്കാം. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍പ്പോലും 17 സെക്കന്‍ഡുകൊണ്ട് കാറിലെ ടോപ്പ് റൂഫ് തുറക്കാന്‍ സാധിക്കും. ഇതിനായുള്ള ഇലക്ട്രോ-ഹൈഡ്രോളിക് റൂഫ് ഫോള്‍ഡിങ് മെക്കാനിസം വഴി വാഹനത്തിന്റെ ഭാരം 120 കിലോഗ്രാം ഉയര്‍ന്നിട്ടുണ്ട്.
Post Your Comments