KeralaLatest NewsIndia

ജോളി പ്രണയിച്ചു വിവാഹം ചെയ്ത ആദ്യ ഭർത്താവിനെ കൊലചെയ്തപ്പോൾ രണ്ടാം ഭർത്താവിനോട് ചെയ്തത് കൊടും ചതി, ഷാജുവിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ

നിറംപിടിപ്പിച്ച നുണകള്‍ കൊണ്ടാണ ജോളി എല്ലാ നേടിയെടുത്തതും കൊലപാതകങ്ങള്‍ ഒന്നിന് പിറകേ മറ്റൊന്നായി നടത്തിയതും.

കോഴിക്കോട്: ഇടുക്കി കട്ടപ്പന സ്വദേശിനിയായ ജോളി 22 വര്‍ഷം മുമ്ബാണ് റോയി തോമസിനെ പ്രണയിച്ച്‌ വിവാഹം കഴിച്ച്‌ കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലെത്തുന്നത്. റോയിയുടെ അമ്മയുടെ സഹോദരന്‍ മഞ്ചാടിയില്‍ മാത്യുവിന്റെ ബന്ധുവായിരുന്ന ജോളി ഒരു വിവാഹത്തിനായി മാത്യുവിന്റെ വീട്ടിലെത്തിയപ്പോഴാണു റോയിയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പിന്നീട് ഇരുവരും വിവാഹിതരാവുകയും ചെയ്തു. ജോളിയുടേത് നുണയില്‍ കെട്ടിപ്പൊക്കിയ ജീവിതമാണ്. നിറംപിടിപ്പിച്ച നുണകള്‍ കൊണ്ടാണ ജോളി എല്ലാ നേടിയെടുത്തതും കൊലപാതകങ്ങള്‍ ഒന്നിന് പിറകേ മറ്റൊന്നായി നടത്തിയതും.

ആദ്യ ഭര്‍ത്താവിന്റെ ധൂര്‍ത്തിന് പരിഹാരമായാണ് ജോളി കൊലപാതകങ്ങള്‍ ചെയ്തു തുടങ്ങിയത്. എന്നാല്‍, രണ്ടാം ഭര്‍ത്താവായി ഷാജുവിനെ കണ്ടെത്തിയതോടെ അയാളെ സമര്‍ത്ഥമായി പറ്റിക്കുകയായിരുന്നു ജോളി.തന്റെ ഭാര്യയുടെയും മകളുടെയും മരണത്തില്‍ ജോളിയെ സംശയമില്ലായിരുന്നു എന്നാണ് ഷാജു പറയുന്നത്. സിലിക്ക് അപസ്മാരമുണ്ടായിരുന്നു. ഗര്‍ഭിണിയായിരുന്നപ്പോള്‍ അവര്‍ക്കു ചിക്കന്‍ പോക്‌സുള്ളതിനാല്‍ മകള്‍ക്കും പലതരം രോഗങ്ങളുള്ളതായി സംശയങ്ങളുണ്ടായിരുന്നു. അതുകൊണ്ട് അവരുടെ രണ്ടുപേരുടെയും മരണത്തില്‍ സംശയിക്കേണ്ട കാര്യമുണ്ടായിരുന്നില്ല .

കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയയുടെ മുടിക്ക് കുത്തിപിടിച്ച്‌ ആക്രമിച്ച ഇടത് വിദ്യാര്‍ത്ഥി നേതാവിന് മര്‍ദ്ദനമേറ്റതായി പരാതി

റോയിയുടെ സഹോദരനും സഹോദരിക്കുമൊക്കെ എതിര്‍പ്പുണ്ടായിരുന്നെങ്കിലും ജോളിയുമായുള്ള തന്റെ വിവാഹത്തിനു താത്പര്യം കാണിച്ചത് സിലിയുടെ ബന്ധുക്കളില്‍ ചിലരായിരുന്നു. ഈ കേസില്‍ പൊലീസ് മൊഴിയെടുക്കാന്‍ വന്നപ്പോഴാണ് ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തിരുന്നതും മരണകാരണം സയനൈഡ് ഉള്ളില്‍ചെന്നാണെന്നുമൊക്കെയുള്ള കാര്യം അറിയുന്നത് -ഷാജു പറഞ്ഞു.എന്‍.ഐ.ടി.യില്‍ ബി.ബി.എ. ലക്ചററാണ് എന്നാണ് ഭര്‍ത്താവിനെയും ഇവര്‍ വിശ്വസിപ്പിച്ചത്.

ജോളിയെ പൊലീസ് ചോദ്യംചെയ്യുന്നതുവരെ എന്‍.ഐ.ടി.യില്‍ ലക്ചററാണെന്നാണു താന്‍ വിശ്വസിച്ചിരുന്നതെന്ന് ഷാജു പറയുന്നു. ജോളി കള്ളംപറയുകയായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്. എന്‍.ഐ.ടി.യില്‍ ബി.ബി.എ. ലക്ചററാണെന്നാണു പറഞ്ഞത്. പിഎച്ച്‌.ഡി. ചെയ്യുന്നതുകൊണ്ട് അവധിയിലാണെങ്കിലും ഓഫീസില്‍ പോകാതിരിക്കാന്‍ പറ്റില്ല. അതുകൊണ്ട് ഇപ്പോള്‍ ഓഫീസ് ജോലിയാണെന്നു പറഞ്ഞു. ഒരുതവണ എന്‍.ഐ.ടി.യുടെ ഗേറ്റുകടന്ന് കാറുമായി പോകുന്നതും കണ്ടു. ഒരിക്കല്‍ എം.കോമിന്റെയും നെറ്റ് യോഗ്യത നേടിയതിന്റെയുമെല്ലാം സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി കാണിച്ചു തന്നു.

ജോളിയും സയനൈഡ് എത്തിച്ച മാത്യുവും തമ്മില്‍ വര്‍ഷങ്ങളുടെ വഴിവിട്ട അടുപ്പം, മാത്യു വീട്ടിലെ നിത്യസന്ദര്‍ശകന്‍

അതുകൊണ്ട് സംശയിച്ചിരുന്നേയില്ല. ജോളിയുടെ സ്വത്തോ പണമോ ആഗ്രഹിക്കാത്തതിനാല്‍ ജോലിയുടെ കാര്യം കൂടുതല്‍ അന്വേഷിച്ചുമില്ലെന്നാണ് ഷാജു പറയുന്നത്.നേരത്തേ പറഞ്ഞ കാര്യങ്ങളൊക്കെ തെറ്റായിരുന്നില്ലേ എന്ന് ഇപ്പോള്‍ ചോദിച്ചപ്പോള്‍ ഒരു ബ്യൂട്ടി ഷോപ്പില്‍ ഇരിക്കാറുണ്ടെന്നാണു പറഞ്ഞത്. താന്‍പറഞ്ഞ കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നു പൊലീസ് പറയുന്നുണ്ടെന്ന് ജോളി പറഞ്ഞിരുന്നു. അല്ലാതെ കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്ക് ഒരറിവുമില്ലെന്ന് ഷാജു പറയുന്നു.

കൊലപാതക പരമ്പരയില്‍ ജോളിയെ അറസ്റ്റുചെയ്തതിനു പിന്നാലെ പൊന്നാമറ്റത്തുനിന്ന് രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും ജോളിയുടെ മക്കളേയും പുറത്തിറക്കി. പുസ്തകങ്ങളും സാധനങ്ങളുമുള്‍പ്പെടെ എല്ലാമെടുത്താണ് ഷാജു പടിയിറങ്ങിയത്. മൂന്നുപേരുടെ മരണം നടന്ന കൂടത്തായിയിലെ പൊന്നാമറ്റം വീട് തത്കാലം അടച്ചിടുകയാണെന്നാണു ബന്ധുക്കള്‍ പറയുന്നത്. ജോളിയുടെയും റോയിയുടെയും മക്കള്‍ റോയിയുടെ സഹോദരിക്കൊപ്പം പോയി. ഇന്ന് രാവിലെ ടോം തോമസിന്റെ വീട് പൂട്ടി സീല്‍ വെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button