മിക്കവരുടെയും ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ചായ കുടിച്ചുകൊണ്ടായിരിക്കും. ഇന്ന് ചായ കുടിച്ചില്ല, എന്തോ ഒരു ക്ഷീണം എന്ന് പരിഭവം പറയുന്നവരെ നിങ്ങള്‍ കണ്ടിട്ടില്ലേ. അത് തന്നെയാണ് ചായയുടെ കഴിവ്. പക്ഷേ എന്നും ഒരേ രുചിയുള്ള ചായകള്‍ തന്നെ കുടിക്കണോ? ഇടയ്ക്ക് ഇത്തിരി പരീക്ഷണങ്ങളൊക്കെ ആകാം. ഇതാ ഒരു സൂപ്പര്‍ മസാല ചായ തയ്യാറാക്കുന്ന വിധം.
ചേരുവകള്‍
ഏലയ്ക്ക – 5 എണ്ണം
പട്ട -2 എണ്ണം
ഗ്രാമ്പു -6 എണ്ണം
ഇഞ്ചി -2 ടേബിള്‍സ്പൂണ്‍
കുരുമുളക് -1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ മസാലയ്ക്ക് വേണ്ട ചേരുവകളെല്ലാം എടുത്ത് ചൂടാക്കുക. നല്ലൊരു മണം വരുന്നതുവരെ ഇവ വഴറ്റാം. പിന്നീട്
ഇത് ഒരു ബൗളിലേക്ക് മാറ്റി നന്നായി തണുക്കാന്‍ അനുവദിക്കുക. ശേഷം ഇത് നന്നായി പൊടിച്ചെടുക്കാം. ഇത്തരത്തില്‍ തയ്യാറാക്കുന്ന പൊടി നല്ല അടച്ചുറപ്പുള്ള പാത്രത്തില്‍ ഒരുമാസത്തോളം സൂക്ഷിച്ചുവയ്ക്കാവുന്നതാണ്.
മസാല ചായ ഉണ്ടാക്കാന്‍ ഒരു പാനില്‍ പാല് ചൂടാക്കുക. പാല് തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ ചായപ്പൊടിയിട്ട് തീ കുറച്ചുവെക്കുക. ഇതിന് ശേഷം ഇഞ്ചിയും പഞ്ചസാരയും ഒരു ടേബിള്‍സ്പൂണ്‍ മസാല ചായ പൊടിയും ചേര്‍ത്ത് അഞ്ച് മിനിറ്റ് ചെറുതീയില്‍ ചൂടാക്കുക. മസാല ചായ റെഡി.
Post Your Comments