പത്തനംതിട്ട: ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മന്ത്രി എം എം മണിയ്ക്ക് പരിക്കേറ്റു. കോന്നിയിലെ ഇടത് സ്ഥാനാർത്ഥി അഡ്വ. കെ യു ജനീഷ് കുമാറിന് വേണ്ടിയുള്ള പ്രചാരണത്തിനിടെ ചിറ്റാറിൽ വച്ച് ഒരു വീടിന്റ ഗേറ്റ് തട്ടി മന്ത്രിയുടെ തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എം എം മണി ചികിത്സ തേടി. എന്നാൽ പരിക്ക് നിസാരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Post Your Comments