KeralaLatest NewsNews

വാഹന പരിശോധനയ്ക്കിടെ പിടികൂടിയത് ഒരു കോടിയുടെ കള്ളപ്പണവും ലഹരി ഗുളികളും; മൂന്നംഗ സംഘം അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ ഒരു കോടി രൂപയുടെ കള്ളപ്പണവും ലഹരി ഗുളികകളുമായി മൂന്നംഗ സംഘം പിടിയില്‍. വാഹന പരിശോധനയ്ക്കിടെയാണ് സംഘം അറസ്റ്റിലായത്. തലശ്ശേരി, കോഴിക്കോട് സ്വദേശികളായ യുവാക്കളാണ് പാനൂര്‍ പോലീസിന്റെ പിടിയിലായത്.

പുലര്‍ച്ചെ രണ്ട് മണിയോടെ പാനൂര്‍ നവോദയ കുന്നിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഡസ്റ്റര്‍ വാഹനത്തില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. തലശ്ശേരി സ്വദേശികളായ നജീബ്, സച്ചിന്‍, കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. 70 ലക്ഷം രൂപ വരുന്ന രണ്ടായിരത്തിന്റെ നോട്ട് കെട്ടുകളും മുപ്പത് ലക്ഷം രൂപ വരുന്ന അഞ്ഞൂറിന്റെ നോട്ടുകെട്ടുകളുമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. കാറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഈ നോട്ടു കെട്ടുകള്‍.

ഇവരില്‍ നിന്നും മുന്നൂറോളം ലഹരി ഗുളികകളും പിടിച്ചെടുത്തു. വേദനസംഹാരിയായി ഉപയോഗിക്കുന്ന ഗുളികളാണ് ഇത്. കസ്റ്റഡിയിലെടുത്ത വാഹനം പിടിയിലായ നജീബിന്റെ ഭാര്യയുടെ പേരിലാണുള്ളത്. പണം കൈമാറിയത് ആരാണെന്നതടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button