ടെഹ്‌റാന്‍ : ഇറാന്റെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍, സ്മാര്‍ട്ട് റോബോട്ടുകള്‍ തുടങ്ങി പുതുതലമുറ ആയുധശേഖരം പുറത്തെടുത്തപ്പോള്‍ അമേരിക്കയുള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ക്ക് ഞെട്ടല്‍.
ബുള്ളറ്റ് പ്രൂഫ് ശേഷിയുള്ള വാഹനങ്ങളും സ്മാര്‍ട് റോബോട്ടുകളും ഉള്‍പ്പെടെ പുതുതായി നിര്‍മിച്ച സൈനിക ഉപകരണങ്ങളാണ് ഇറാനിയന്‍ ആര്‍മിയുടെ ഗ്രൗണ്ട് ഫോഴ്സ് പുറത്തിറക്കിയത്. വ്യാഴാഴ്ച നടന്ന ചടങ്ങില്‍ ആഭ്യന്തരമായി നിര്‍മിച്ച ഉപകരണങ്ങള്‍ ബന്ധപ്പെട്ട സൈനികര്‍ക്ക് ഔദ്യോഗികമായി കൈമാറി.
ചടങ്ങിനിടെ അത്യാധുനിക ബുള്ളറ്റ് പ്രൂഫ് പേഴ്സണല്‍ കാരിയറായ റൂയിന്റാന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഭാരം കുറഞ്ഞ വാഹനം വ്യത്യസ്ത യുദ്ധക്കളങ്ങളില്‍ ഉപയോഗിക്കാന്‍ ശേഷിയുള്ളതാണ്. ചടങ്ങില്‍ ഹൈദര്‍ 1 എന്ന് വിളിക്കുന്ന നെറ്റ്വര്‍ക്ക് അധിഷ്ഠിത സ്മാര്‍ട് റോബോട്ടും അനാച്ഛാദനം ചെയ്തു. 360 ഡിഗ്രി കറങ്ങാനും ലോഡുകള്‍ വഹിക്കാനും വസ്തുക്കളും തടസ്സങ്ങളും കണ്ടെത്താനും റോബട്ടിന് കഴിവുണ്ട്.
ഓട്ടോപൈലറ്റ് കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഫാര്‍പാഡ് എന്ന പേരില്‍ കൈകൊണ്ട് വിക്ഷേപിച്ച ഡ്രോണും സൈന്യം പ്രദര്‍ശിപ്പിച്ചു. ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ ഏത് ഭീഷണിയും നേരിടാന്‍ ഇറാന്റെ സന്നദ്ധത പ്രകടിപ്പിക്കുന്നതായിരുന്നു ചടങ്ങ്.
Post Your Comments