വീടിനെക്കുറിച്ച് എല്ലാവര്‍ക്കും വലിയ വലിയ സ്വപ്ങ്ങള്‍ ഉണ്ടാകും. എന്നാല്‍ പണക്കുറവ് കാരണം പലര്‍ക്കും അതൊന്നും പ്രാവര്‍ത്തികമാക്കാന്‍ കഴിയാറില്ല. എന്നാല്‍ അധികം മുതല്‍ മുടക്കില്ലാതെ തന്നെ വീടിന്റെ ലുക്ക് മാറ്റാം. ഇതാ ചില ഐഡിയകള്‍…
കര്‍ട്ടന്‍
ഒറ്റ ലുക്കില്‍ തന്നെ വീടിന് ആകെ ഒരു മാറ്റം തോന്നണോ? എങ്കില്‍ താമസിക്കേണ്ട, വീട്ടിലെ കര്‍ട്ടനുകള്‍ മാറ്റിക്കോളൂ… ചുരുങ്ങിയ ചെലവില്‍ വീടിനെ സുന്ദരിയാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കര്‍ട്ടനുകള്‍. വിവിധ തരത്തിലുമുള്ള കര്‍ട്ടനുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. റിമോട്ട് കണ്‍ട്രോള്‍ കൊണ്ടും സ്വിച്ചുകള്‍ കൊണ്ടും നിയന്ത്രിക്കാവുന്ന കര്‍ട്ടനുകള്‍, റോമന്‍ ഫാബ്രിക് ബ്ലൈന്റുകള്‍, വുഡന്‍ ബ്ലൈന്റുകള്‍, പോളിയസ്റ്റര്‍ പ്രിന്റഡ്, ജക്വാര്‍ഡ്, ഹെവി ജക്വാര്‍സ്, വിസ്‌കോസ്, ഡബിള്‍ വീവിങ് ക്ലോത്ത്, ടെര്‍കോസ എന്നിങ്ങനെ വിവിധ തരത്തിലുള്ള കര്‍ട്ടനുകളുണ്ട്. ഇവയില്‍ വീടിന് ചേരുന്നവ ഏതെന്ന് തീരുമാനിച്ച് തെരഞ്ഞെടുക്കാം. അകത്തളങ്ങള്‍ മനോഹരമാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
കാര്‍പെറ്റ്
റൂമിന് കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ മാറ്റം വരുത്തണോ. കാര്‍പെറ്റുകളോ റഗ്ഗുകളോ പരീക്ഷിക്കാം. മുറിയില്‍ കാര്‍പെറ്റ് ഇല്ലെങ്കില്‍ പുത്തനൊരെണ്ണം വാങ്ങി പരീക്ഷിച്ചു നോക്കൂ, വ്യത്യാസം തിരിച്ചറിയാം. റൂമിലെ മറ്റു വസ്തുക്കളോട് ചേര്‍ന്നു നില്‍ക്കുന്ന നിറത്തിലും ഡിസൈനിലുമുള്ളതായിരിക്കാനും കാര്‍പെറ്റുകള്‍.
കണ്ണാടികള്‍
വീടിന് അഴകേകുന്ന മറ്റൊന്നാണ് കണ്ണാടികള്‍.
വ്യത്യസ്ത ഡിസൈനുകളിലുള്ള കണ്ണാടികളും വീടിന്റെ മനോഹാരിത വര്‍ധിപ്പിക്കും. വീടിന്റെ കോര്‍ണറില്‍ വിശാലമായ കണ്ണാടിയോ ടേബിളിനു മുകളില്‍ ചെറിയൊരു കണ്ണാടിയോ ബെഡ്റൂമില്‍ മനോഹരമായ ഫ്രെയിമിലുള്ള നിലക്കണ്ണാടിയോ ഒക്കെ വച്ചു നോക്കൂ.
ലാംപ് ഷെയ്ഡുകള്‍
അകത്തളങ്ങളുടെ മനോഹാരിത വര്‍ധിപ്പിക്കുന്നതില്‍ ലാംപ് ഷെയ്ഡുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. പഴയ ലാംപ് ഷെയ്ഡുകള്‍ കണ്ട് മടുത്തെങ്കില്‍ പുതിയ ഡിസൈനിലുള്ളവ പരീക്ഷിച്ച് നോക്കാം.
Post Your Comments