ദഹനസംബന്ധിയായ പ്രശ്നങ്ങള്‍ക്കും എല്ലുതേയ്മാനം കുറച്ച് എല്ലുകളുടെ ആരോഗ്യവും ശക്തിയും വര്‍ധിപ്പിക്കാനും തൈര് സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യഘടകമാണ് കാത്സ്യം. കാത്സ്യത്തിന്റെ കലവറയാണ് തൈര്.
ചര്‍മ്മസംരക്ഷണത്തിനും തൈര് മികച്ചതാണ്. മൃതകോശങ്ങളെ അകറ്റി ചര്‍മ്മത്തിന് തിളക്കവും മൃദുത്വവുമേകാന് തൈര് ഉപയോഗിക്കുന്നതിലൂടെ കഴിയും. പൊട്ടാസ്യം, വിറ്റാമിന്‍, ഫോസ്ഫറസ്, സിങ്ക് എന്നിവയും തൈരില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
മനുഷ്യശരീരത്തിന് ഗുണകരമായ ബാക്ടീരിയകള്‍ തൈരില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ് തൈര്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഹൃദ്രോഗങ്ങള്‍ അകറ്റാനും രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാനും തൈര് സഹായിക്കും.
Post Your Comments