ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും ചര്‍മ്മത്തിന് യുവത്വവും സൗന്ദര്യവും പ്രദാനം ചെയ്യുന്നു. ഓറഞ്ചിലെ കാത്സ്യം എല്ലുകളുടെയും പല്ലിന്റെയും ആരോഗ്യത്തിന് നല്ലതാണ്. കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും ഓറഞ്ചിന് കഴിയും. ദന്താരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ശ്വാസകോശ പ്രശ്‌നങ്ങളെ പ്രതിരോധിക്കാനും ഓറഞ്ച് സഹായിക്കും.
കാത്സ്യം, സോഡിയം, മഗ്നീഷ്യം, കോപ്പര്‍, ഫോസ്ഫറസ്, വിറ്റാമിന്‍ എ, ബി, സി എന്നിവയാല്‍ സമ്പന്നമാണ് ഓറഞ്ച്. നേത്ര രോഗങ്ങളെ അകറ്റാനും കാഴ്ച്ച ശക്തി വര്‍ധിപ്പിക്കാനും ഓറഞ്ച് കഴിക്കുന്നത് നല്ലതാണ്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ശരീരത്തിന് ഉന്മേഷവും കരുത്തുമേകാനും ഓറഞ്ച് സഹായിക്കും. ഓറഞ്ച് ദഹന പ്രക്രിയ എളുപ്പമാക്കുകയും രക്തം ശുദ്ധീകരിക്കുകയും ചെയ്യും.
ഓറഞ്ചിലുള്ള ഫൈബര്‍ അള്‍സറിന് പരിഹാരമാണ്. ജലദോഷം, ആസ്മ എന്നീ രോഗങ്ങള്‍ക്കും ഓറഞ്ച് കഴിക്കുന്നത് ഉത്തമമാണ്. ഓറഞ്ചില്‍ ബീറ്റാ കരോട്ടിന്‍ അടങ്ങിയതിനാല്‍ കോശങ്ങള്‍ നശിക്കുന്നത് തടയുന്നു.
Post Your Comments