Latest NewsIndiaNews

ജമ്മു കശ്മീരിൽ നാല് ഭീകരർ പിടിയിലായി

ശ്രീനഗർ : ജമ്മു കശ്മീരിൽ ഹിസ്‌ബുൾ മുജാഹിദ്ദീനുമായി ബന്ധമുള്ള നാല് ഭീകരർ പിടിയിലായി. ഭീകരാക്രമണം ഉണ്ടായേക്കുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന പരിശോധനകൾക്കിടെ കിഷ്‌ത്‌വാർ ജില്ലയിൽ നിന്നും ഫാറൂഖ് ഭട്ട്, മൻസൂർ ഗാനി, മസൂദ്, നൂർ മുഹമ്മദ് മാലിക് എന്നിവരാണ് പിടിയിലായത്. എൻഐഎ കിഷ്‌ത്‌വാറിൽ നിന്ന് ഇത് വരെ  16പേരാണ് പിടിയിലായത്. ദോഡ, കിഷ്‌ത്‌വാർ ജില്ലകളിൽ മുൻപുണ്ടായിരുന്ന സ്വാധീനം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഹിസ്‌ബുൾ. തീവ്രവാദ മുക്തമെന്ന് പ്രഖ്യാപിക്കപ്പെട്ട് പത്ത് വർഷത്തോളം പിന്നിടുമ്പോഴാണ് കിഷ്‌ത്‌വാറിൽ വീണ്ടും ഭീകരർ പിടിമുറുക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button