നാരങ്ങ മണം ശ്വസിച്ചാല്‍ കൂടുതല്‍ മെലിഞ്ഞവരും ഭാരം ഇല്ലാത്തവരുമായി ഒരു അനുഭവം മനുഷ്യര്‍ക്ക് ഉണ്ടാകുമെന്നാണ് ബ്രിട്ടണിലെ സസെക്സ് സര്‍വകലാശാലയില്‍ നിന്ന് പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നത്.
നാരങ്ങയുടെ മണത്തെക്കുറിച്ച് മാത്രമല്ല ആളുകള്‍ക്ക് കൂടുതലും തടിയുള്ളതായും വലിപ്പമുള്ളതായും തോന്നുന്നത് വനില ഫ്ളേവര്‍ തെരഞ്ഞെടുക്കുമ്പോഴാണെന്നും പഠനത്തില്‍ വ്യക്തമായി. മനസ്സിലെ ചിന്തകളെ പ്രതിഫലിപ്പിക്കാന്‍ ഗന്ധത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.
പുതിയ കണ്ടുപിടിത്തം ആരോഗ്യമേഖലയില്‍ വളരെ ഉപകാരപ്പെടും എന്നാണ് കരുതുന്നത്. ശാരീരിക പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും വിയറബിള്‍ ടെക്നോളജികള്‍ ഉപയോഗിക്കുന്നതിലും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും ഇത് സഹായകമായേക്കുമെന്നാണ് പ്രതീക്ഷ.
Post Your Comments