മുംബൈ : ഇടപാട്ടുകാരുടെ ശ്രദ്ധയ്ക്ക്. രാജ്യത്തെ ബാങ്കുകള്‍ക്ക് ഒക്ടോബര്‍ മാസത്തില്‍ 11 അവധികള്‍. രണ്ടാം ശനി, ഞായര്‍, നാലാം ശനി, ദസറ, ദീപാവലി, തുടങ്ങിയവയാണ് അവധികള്‍ . ചില സംസ്ഥാനങ്ങളിൽ ആഘോഷത്തില്‍ ചെറിയ മാറ്റങ്ങളുണ്ടെങ്കിലും അവധിയുടെ മാസമാണ് ഒക്ടോബർ. അതിനാൽ ബിസിനസുകാരം അത്യാവശ്യ പണമിടപാടുകള്‍ നടത്താനുള്ളവരും ഈ അവധി ദിനങ്ങൾ ഓർത്തിരിക്കുക,നേരത്തെ തന്നെ ഇടപാടുകൾ നടത്തുക. അതോടൊപ്പം തന്നെ അവധിയായതിനാല്‍ എടിഎമ്മിലും കറന്‍സി ക്ഷാമം അനുഭവപ്പെടാനും സാധ്യതയുണ്ട്
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അവധി ദിവസങ്ങൾ ചുവടെ ചേർക്കുന്നു :
ഒക്ടോബർ 2 – ഗാന്ധി ജയന്തി
ഒക്ടോബർ 6 – ഞായർ
ഒക്ടോബർ 7 – നവമി
ഒക്ടോബർ 8 – ദസറ
ഒക്ടോബർ 12 – രണ്ടാം ശനി
ഒക്ടോബർ 13 – ഞായർ
ഒക്ടോബർ 20 – ഞായർ
ഒക്ടോബർ 26 – നാലാം ശനി,
ഒക്ടോബർ 27 – ദീപാവലി,
ഒക്ടോബർ 28 – ഗോവർദ്ധൻ പൂജ,
ഒക്ടോബർ 29 – ഭായ് ഡൂജ്
Post Your Comments