Latest NewsNewsInternational

ശരിയാക്കാനായി നൽകിയ ഐഫോണിന്‍റെ സ്ക്രീനില്‍ പോറലേൽപ്പിച്ചെന്ന് ആരോപിച്ച്, പത്തൊമ്പതുകാരനു ക്രൂര പീഡനം : യുവതികള്‍ അറസ്റ്റില്‍

ബുഗുല്‍മ(റഷ്യ): ശരിയാക്കാനായി നൽകിയ ഐഫോണിന്‍റെ സ്ക്രീനില്‍ പോറലേൽപ്പിച്ചെന്ന് ആരോപിച്ച്ടെക്നീഷ്യനായ പത്തൊന്പതുകാരനെ ക്രൂരമായി പീഡിപ്പിച്ച യുവതികൾ അറസ്റ്റിൽ. 22ഉം 32 ഉം വയസ്സുള്ള രണ്ട് യുവതികളാണ് പിടിയിലായത്. റഷ്യയിലെ ടാടാര്‍സ്റ്റാനിലെ ബുഗുല്‍മ എന്ന പ്രദേശത്ത് സെപ്തംബര്‍ 27നായിരുന്നു സംഭവമുണ്ടായത്. 22കാരിയായ യുവതിയുടെ ഐഫോണ്‍ തകരാറിലായതോടെ ടെക്നീഷ്യനെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഫോണ്‍ വാങ്ങി നന്നാക്കാനായി കൊണ്ടുപോയ പത്തൊമ്പതുകാരന്‍ തിരികെ എത്തിയപ്പോൾ മുപ്പത്തിരണ്ടുകാരിയും ഫ്ലാറ്റിലുണ്ടായിരുന്നു.

ഫോണിന്‍റെ സ്ക്രീനില്‍ തകരാര്‍ ഉണ്ടെന്നും റിപ്പെയര്‍ ചെയ്യുന്നതിന് ഇടയില്‍ സംഭവിച്ചതാനെന്നും ആരോപിച്ച യുവതികൾ, നഷ്ടപരിഹാരമായി വന്‍തുക നല്‍കണമെന്നും ആവശ്യപ്പെട്ടു. സ്ക്രീനിലെ തകരാറ് നേരെത്തെയുണ്ടായിരുന്നതാണെന്ന് ടെക്നീഷ്യന്‍ വാദിക്കുകയും ചെയ്തതോടെ 32കാരി ഇയാളെ ആക്രമിക്കുകയും കെട്ടിയിടുകയുമായിരുന്നു. ശേഷം യുവാവിന്റെ നഗ്നചിത്രങ്ങള്‍ എടുത്ത ശേഷം സെക്സ് ടോയ് ഉപയോഗിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ യുവതികള്‍ പകര്‍ത്തുകയും ചെയ്തു. പണം നല്‍കിയില്ലെങ്കില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുമെന്നും യുവതികൾ ഭീഷണിപ്പെടുത്തി. തുടർന്ന് വീട്ടില്‍ നിന്നും പണം എടുത്തിട്ട് വരാമെന്ന് ഉറപ്പുനല്‍കി ഫ്ലാറ്റില്‍ നിന്ന് പോയ പത്തൊമ്പതുകാരന്‍ പോലീസിൽ പരാതിപ്പെടുകയായിരുന്നു.

ഇയാള്‍ക്കൊപ്പം ഫ്ലാറ്റിലെത്തിയ പോലീസ് വീഡിയോ ദൃശ്യങ്ങള്‍ കണ്ടെടുക്കുകയും,യുവതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.പത്തൊമ്പതുകാരനെ പീഡിപ്പിച്ചതായി തെളിഞ്ഞാല്‍ കുറഞ്ഞത് പത്ത് വര്‍ഷമെങ്കിലും യുവതികള്‍ക്ക് ജയിലില്‍ കഴിയുമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button