Latest NewsNewsIndiaSaudi ArabiaGulf

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍

അബുദാബി: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഇന്ത്യയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ചയിൽ. കശ്മീര്‍ വിഷയമടക്കം മേഖലയിലെ പല വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ട്.

കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൗദി രാജകുമാരനെ കണ്ടതിന് പിന്നാലെയായിരുന്നു അജിത് ഡോവലിന്റെ സന്ദർശനം. ജമ്മു കശ്മീരിലെ ഇന്ത്യന്‍ നീക്കങ്ങളോട് അനുകൂലമായ പ്രതികരണം സൗദി രാജകുമാരന്റെ ഭാഗത്ത് നിന്നും ഉണ്ടായതായും റിപ്പോർട്ടുണ്ട്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യന്‍ നടപടിയെ എല്ലാ അന്താരാഷ്ട്ര വേദികളിലും ചോദ്യം ചെയ്യുന്ന പാകിസ്ഥാൻ കനത്ത തിരിച്ചടിയാണ് നേരിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button