പ്രഭാതകൃത്യങ്ങൾ നിറവേറ്റണമെങ്കിൽ പോലും ചായ വേണമെന്ന അവസ്ഥ! എന്തിനേറെ പറയുന്നു, പത്രം വായിക്കുമ്പോഴും പ്രഭാത ഭക്ഷണം കഴിക്കുമ്പോഴും മാനസിക പിരിമുറുക്കം കൂടുമ്പോഴും ജോലിസമയത്തെ ഇടവേളകളിലും വൈകുന്നേരങ്ങളിലും എല്ലാം മലയാളിക്ക് ചായ നിർബന്ധമാണ്.
എന്നാൽ ചായ അത്ര ആരോഗ്യകരമായ പാനീയമല്ലത്രേ. കടുപ്പത്തിലൊരു ചായ ഉന്മേഷവും ഊർജ്ജവും തരുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. രാവിലെ വെറും വയറ്റിൽ ചായ കുടിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് എത്രപേർക്കറിയാം? ഇത് പല രോഗങ്ങൾക്കും കാരണമാകുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പ്രത്യേകിച്ചും പുരുഷന്മാരിൽ. പുരുഷന്മാരിലെ പ്രോസ്റ്റേറേറ്റ് ക്യാൻസർ പോലുള്ള രോഗങ്ങൾക്ക് വെറും വയറ്റിൽ ചായ കുടിക്കുന്നത് കാരണമാകുന്നു. ഇത് കൂടാതെ മാറ്റ് പല രോഗങ്ങൾക്കും ഈ ശീലം വഴി തെളിക്കും.
ചായ ചൂടോടെ അകത്തെത്തുമ്പോൾ അന്നനാളത്തിൽ അർബുദത്തിനുള്ള സാധ്യത കൂടുന്നു. കട്ടൻ ചായ ആണെങ്കിലും പാൽചായ ആണെങ്കിലും 60 ഡിഗ്രി ചൂടിൽ കൂടുതലുള്ള ചായ കുടിക്കുന്ന 90 ശതമാനം പേരിലും അന്നനാള ക്യാൻസറിന് സാധ്യത വളരെ കൂടുതലാണത്രേ.
Post Your Comments