NewsMen

4000 രൂപയ്ക്ക് തുടങ്ങിയ ബിരിയാണിക്കച്ചവടം 90കോടിയിലെത്തിച്ച ആസിഫി- സിനിമാക്കഥയെ വെല്ലുന്ന ജീവിത കഥ

സിനിമാക്കഥയെ വെല്ലുന്നതാണ് ആസിഫി അഹമ്മദ് എന്ന ചെറുപ്പക്കാരന്റെ കഥ. 4000 രൂപ മുതല്‍ മുടക്കില്‍ 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉന്തുവണ്ടിയില്‍ ആരംഭിച്ച ബിരിയാണി കച്ചവടം, ഇന്നു തമിഴ്‌നാട്ടില്‍ 25ലേറെ റസ്റ്ററന്റുകള്‍. ശ്രീലങ്കയിലും റസ്റ്റോറന്റ്. വാര്‍ഷിക വിറ്റ് വരവാണെങ്കില്‍ 90 കോടിയും. ഏറെ അസൂയപ്പെടുത്തും ഈ ബിരിയാണിക്കാരന്റെ കഥ. പാചകത്തോടുള്ള സ്നേഹം, ജീവിതത്തില്‍ വലിയ എന്തെങ്കിലും നേടാനുള്ള ആഗ്രഹം, കഠിനാധ്വാനം, ആത്മവിശ്വാസം എന്നിവയാണ് ആസിഫി എന്ന ചെറുപ്പക്കാരന്റെ വളര്‍ച്ചയ്ക്ക് കാരണമായത്. ഇന്ന് ചെന്നൈ നഗരത്തില്‍ വലിയ ഒരു ശൃംഖല തന്നെയാണ് ആസിഫി ബിരിയാണിക്ക്.

സാമ്പത്തിക പരാധീനതകളേറെയുള്ള കുടുംബത്തിലായിരുന്നു ആസിഫി അഹമ്മദിന്റെ ജനനം. വീട്ടിലെ കഷ്ടപ്പാടുകള്‍മൂലം ഒന്‍പതാം ക്ലാസിനപ്പുറം അവന് പഠിക്കാന്‍ കഴിഞ്ഞില്ല. പഠനം മതിയാക്കിയ ശേഷം ലെതര്‍ ചെരുപ്പുകള്‍ തുന്നുന്നതിനുള്ള കോണ്‍ട്രാക്റ്റുമായാണ് ആസിഫി വീട്ടിലെത്തിയത്. എന്നാല്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ തുടങ്ങി. ഈ കാലത്തായിരുന്നു ചെന്നൈയ്ക്കടുത്തു പല്ലവാരത്ത് ആദ്യമായി സ്ഥലം വാങ്ങി ചെറിയൊരു കുടില്‍ കെട്ടിയത്. പക്ഷേ, ക്രമേണ ലെതര്‍ ചെരുപ്പ് കോണ്‍ട്രാക്ട് നഷ്ടത്തിലായി. ജോലിയൊന്നുമില്ലാതായതോടെ ആസിഫി പ്രദേശത്തെ ബിരിയാണി സ്‌പെഷ്യലിസ്റ്റായ അസ്മത്തിന്റെ സഹായിയായി ചേര്‍ന്നു, വിവാഹങ്ങളിലും മറ്റ് പ്രാദേശിക ചടങ്ങുകളിലും പാചകം ചെയ്യാന്‍ ഒപ്പം ചെന്നു. 500 രൂപയാണ് അസ്മത്ത് ആസിഫിക്ക് പ്രതിഫലം നല്‍കിയത്. ഒരു മാസത്തില്‍ ഏകദേശം പത്ത് ദിവസമാണ് ഈ ജോലിയുണ്ടായിരുന്നുള്ളു.

Mass Image Compressor Compressed this image. https://sourceforge.net/projects/icompress/

എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് ബിരിയാണിയുണ്ടാക്കുന്നതില്‍ ആസിഫി സ്വന്തം ശൈലിതന്നെ രൂപപ്പെടുത്തിയിരുന്നു. എന്നാല്‍ മസ്‌കറ്റില്‍ ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന ഒരു ജോലി കിട്ടി ആസിഫിക്ക്. ആ ചെറുപ്പക്കാരന്‍ ഒരുപാട് സന്തോഷിച്ചു. മസ്‌കറ്റിലേക്ക് പറക്കാനായി തയ്യാറെടുത്ത് മുംബൈയില്‍ എത്തി. എന്നാല്‍ കൈയിലുണ്ടായിരുന്ന 35000 രൂപയുമെടുത്ത് ഏജന്റ് ആസിഫിയെ പറ്റിച്ചു. തിരിച്ച് വരാന്‍ പോലും പൈസയില്ലാതെ അറിയാത്ത നഗരത്തില്‍ എന്ത് ചെയ്യണമെന്ന് അറിയാതെ അയാള്‍ നിന്നു. അങ്ങനെ തനിക്ക് അറിയാവുന്ന ജോലി ഒരു ചെരുപ്പ് കടയിലിരുന്ന് ചെയ്ത് തിരിച്ചു വരാനുള്ള പൈസയുണ്ടാക്കി. അപ്പോഴേക്കും ഭക്ഷണം പോലും കഴിക്കാതെ തളര്‍ന്നിരുന്നു ആസിഫി. വെള്ളം കുടിച്ച് ജീവന്‍ നിലനിര്‍ത്തി.

മുംബൈയില്‍ നിന്നും ചെന്നൈയിലേക്ക് വരാനുള്ള പൈസ കിട്ടിയതോടെ അവിടെ നിന്നും അയാള്‍ തിരിച്ചു. വീട്ടിലെത്തിയ ആസിഫി ആര്‍ത്തിയോടെ ഭക്ഷണം കഴിച്ചു. അങ്ങനെ 1999 ല്‍ തന്റെ 21ാം വയസ്സില്‍ എല്‍ഐസിയില്‍ നിന്നു ലഭിച്ച 4000 രൂപയുമായി ആസിഫി ബിരിയാണി കച്ചവടം തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു ഉന്തുവണ്ടിയും പെട്രോമാക്സ് ലൈറ്റും അത്യാവശ്യം പാത്രങ്ങളും മാത്രം ഉണ്ടായിരുന്നു. . ചെന്നൈ ടി നഗറില്‍ ബിരിയാണി തീരും വരെയും ആസിഫി അഹമ്മദ് ഉന്തുവണ്ടി തള്ളി നടന്നു. 250 രൂപയായിരുന്നു ആ ദിവസങ്ങളില്‍ ലാഭം. ലോക്കല്‍ ഗുണ്ടകളുടെ ഇടപെട്ടതിനാല്‍ പലപ്പോഴും കച്ചവടം ഉപേക്ഷിക്കേണ്ടി വന്നു. മൂന്നു കിലോ ബിരിയാണി ദിനവും വിറ്റിടത്തു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 15 കിലോ എത്തി .

പ്രതിദിന ലാഭം ആയിരം രൂപ. വീട്ടില്‍ നിന്നു ബിരിയാണി കൊണ്ടുവരാന്‍ പുതിയ എം 80 ആസിഫി വാങ്ങി . ആസിഫി ബിരിയാണിയുടെ രുചി പതിയെ നാടു മുഴുവന്‍ അറിഞ്ഞു തുടങ്ങി . നഗരത്തില്‍ നിന്നും ആള്‍ക്കാര്‍ ബിരിയാണി അന്വേഷിച്ചു വരാന്‍ തുടങ്ങി . 2002ല്‍ തന്റെ ആദ്യത്തെ റസ്റ്ററന്റ് ആസിഫി ആരംഭിക്കുകയുണ്ടായി. പതിനഞ്ചു പേരെ കൊള്ളുന്നൊരു കൊച്ചുകട. മൂന്നു വര്‍ഷം കൂടി പിന്നിട്ടപ്പോള്‍ റസ്റ്ററന്റ് വിപുലീകരിക്കപ്പെട്ടു. മുപ്പതു പേര്‍ക്ക് ജോലി കൊടുത്തു . കൊടുക്കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാന്‍ ആസിഫി ഗ്രൂപ്പ് തയാറായിട്ടില്ല. റസ്റ്ററന്റ് ചെയിന്‍ വ്യാപിച്ചിടത്തൊക്കെ ആള്‍ക്കാര്‍ തടിച്ചു കൂടുകയുണ്ടായി . ബാങ്ക് വായ്പയിലൂടെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ആസിഫി ഹോട്ടല്‍ വ്യാപിപിച്ചു. ചില റസ്റ്ററന്റുകളുടെ നടത്തിപ്പ് ചുമതല അമ്മയ്ക്കും സഹോദരങ്ങള്‍ക്കും ആസിഫി അഹമ്മദ് വിട്ടു കൊടുത്തു. 2014ല്‍ റസ്റ്റന്റുകളുടെ എണ്ണം പതിനാലായി വര്‍ധിക്കുകയുണ്ടായി . ഇന്ന് ആസിഫി ബിരിയാണിക്ക് തമിഴ്നാട്ടില്‍ ഇരുപത്തിയഞ്ചും ശ്രീലങ്കയില്‍ ഒരു റസ്റ്ററന്റുമുണ്ട്. ജീവിക്കാനായി പഠിച്ച തൊഴിലില്‍ കള്ളം കാണിക്കാതെ കൊണ്ടുപോവാന്‍ കഴിഞ്ഞതാണ് തന്റെ വിജയ രഹസ്യമെന്നു ആസിഫി പറയുന്നു. ആസിഫി അഹമ്മദ് എന്ന യുവാവിന്റെ എരിവും പുളിയുമുള്ള ഈ ജീവിതകഥ ജീവിതത്തില്‍ തോറ്റുപോയെന്ന് കരുതുന്നവര്‍ക്കുള്ള പ്രചോദനമാണ്. 2004 ല്‍ വിവാഹിതനായ ആസിഫിന് 15 വയസ്സുള്ള ഒരു മകളും 12 ഉം 8 ഉം വയസ്സുള്ള രണ്ട് ആണ്‍മക്കളുമുണ്ട്.

shortlink

Post Your Comments


Back to top button