KeralaLatest NewsNews

രണ്ടാഴ്ചയായി വെള്ളമില്ല; വികാസ് ഭവനിലെ പോലീസുകാരും കുടുംബവും ദുരിതത്തില്‍

തിരുവനന്തപുരം: രണ്ടാഴ്ചയായി വെളളമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് വികാസ് ഭവനിലെ പോലീസുകാരും കുടുംബവും. നാടിന്റെ സംരക്ഷണത്തിനായി രാപകലില്ലാതെ നടക്കുന്ന പോലീസുകാരുടെയും അവരുടെ കുടുംബങ്ങളുടേയും പരാതിക്ക് നേരെ മുഖം തിരിക്കുകയാണ് വാട്ടര്‍ അതോറിറ്റി. കഴിഞ്ഞ രണ്ടാഴ്ചയായി വെള്ളമില്ലാതെ പെടാപ്പാട് പെടുകയാണ് വികാസ് ഭവനിലെ 200 ഓളം പോലീസ് കുടുംബങ്ങള്‍.

രണ്ടാഴ്ചയായി ഇവിടുത്തെ ജലവിതരണം നിലച്ചിട്ട്. നിരവധി തവണ അധികൃതരുമായി ബന്ധപ്പെട്ട് പരിഹാരം കാണാന്‍ ആവശ്യപ്പെട്ടുവെങ്കിലും പ്രശ്‌നപരിഹാരത്തിന് അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പോലീസ് ക്യാമ്പില്‍ നിന്നും ടാങ്കറില്‍ ജലം എത്തിച്ചാണ് അത്യാവശ്യ കാര്യങ്ങള്‍ ഇപ്പോള്‍ നിറവേറ്റുന്നത്. ജലവിതരണം മുടങ്ങിയതോടെ പാചകം ചെയ്യാനോ, കുട്ടികളെ കൃത്യസമയത്തിന് സ്‌കൂളില്‍ അയക്കാനോ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് പോലീസുകാര്‍ പറയുന്നു.

ഡ്യൂട്ടി കഴിഞ്ഞു വരുന്ന പോലീസുകാര്‍ക്കും, പാതിരായ്ക്ക് ഡ്യൂട്ടിക്കിറങ്ങുന്നവര്‍ക്കോ കുളിക്കാന്‍ പോലും നിവൃത്തിയില്ലാത്ത സാഹചര്യമാണുള്ളത്. അധികാരികളെ ബന്ധപ്പെട്ട് നിരവധി തവണ സമീപിക്കുകയും നടപടി ആകാതായതോടെ ഡിജിപി യുടെ ശ്രദ്ധയില്‍ വിഷയം അവതരിപ്പിച്ചിരിക്കുകയാണ് ക്വാര്‍ട്ടേഴ്സ് അസോസിയേഷന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button