പാറ്റ്ന : ബീഹാറിലെ പ്രളയത്തിൽ നിരവധി മലയാളികൾ കുടുങ്ങി കിടക്കുന്നു. രാജേന്ദ്ര നഗറിൽ 10ലധികം കുടുംബങ്ങളുണ്ടെന്ന് വിവരം. പ്രമുഖ മലയാളം ചാനലാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പത്തനംതിട്ട സ്വദേശികളാണ് കൂടുതലായതും കുടുങ്ങി കിടക്കുന്നതെന്നാണ് റിപ്പോർട്ട്. സഹായത്തിനു ആരും എത്തിയില്ലെന്നു പത്തനംതിട്ട സ്വദേശികൾ. അധികാരികളെ സഹായത്തിനായി നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും ഇതു വരെ ലഭിച്ചിട്ടില്ലെന്നും ഇവർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം കുടുങ്ങിപ്പോയ 24 മലയാളികളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു.
ഉത്തരേന്ത്യയിൽ തുടരുന്ന ശക്തമായ മഴയിൽ കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ 127 പേരാണ് മരിച്ചത്. ബിഹാറിൽ മാത്രം 29 പേർ മരണപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബീഹാറിൽ മാത്രം 300ഓളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കിഴക്കൻ ഉത്തർപ്രദേശിലും ശക്തമായ മഴ തുടരുകയാണ്.
Post Your Comments