വിവിധ ത്വക് രോഗങ്ങൾ മുതൽ ബ്രെസ്റ്റ് ക്യാൻസർ, പാൻക്രിയാസ് ക്യാൻസർ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാൻ പപ്പായയ്ക്ക് കഴിയുമെന്ന് നേരത്തെ തന്നെ ഗവേഷകർ തെളിയിച്ചിട്ടുള്ളതാണ്. വിറ്റാമിന്‍ Aയും വിറ്റാമിന്‍ Cയും ഉൾപ്പടെ പോളിസാക്കറൈഡുകൾ, എന്‍സൈമുകൾ, പ്രോട്ടീൻ, ധാതുലവണങ്ങൾ എന്നിവ പപ്പായയിൽ ധാരാളം അടങ്ങിയിരിക്കുന്നു. കൂടാതെ പപ്പായയിൽ അടങ്ങിയിരിക്കുന്ന കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ ക്യാൻസറിനെ ചെറുക്കാനും സഹായിക്കുന്നു. പോഷകമൂല്യങ്ങൾ ധാരാളമുണ്ടെങ്കിലും പപ്പായയിൽ കാലറി കുറവാണ്.
പഴുത്ത പപ്പായ മാത്രമല്ല, പപ്പായയുടെ ഇലയും കുരുവും പച്ച പപ്പായയും എന്തിന് പപ്പായയുടെ വേര് പോലും ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്. ശാരീരികാവയവങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് സഹായിക്കുന്ന വിറ്റാമിനുകളും മിനറലുകളും ധാരാളമടങ്ങിയ പ്രകൃതിദത്തമായ കലവറയാണ് പപ്പായ എന്ന് തർക്കമില്ലാതെ പറയാം. ആന്തരീകാവയവങ്ങളുടെ പ്രവർത്തനത്തെ സഹായിക്കുന്ന ഒട്ടേറെ ഘടകങ്ങൾ പപ്പായയിൽ അടങ്ങിയിരിക്കുന്നു.
പപ്പായയിൽ അടങ്ങിയിരിക്കുന്ന വിവിധ എൻസൈമുകൾ ദഹനപ്രക്രിയയെ സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എൻസൈം പ്രോട്ടീനുകൾ വിഘടിപ്പിക്കുന്നതോടൊപ്പം ദഹനപ്രക്രിയയിലെ തടസ്സങ്ങൾ മാറ്റി ദഹനം വളരെ സുഗമമാക്കാൻ സഹായിക്കുന്നു. അതായത് ശരീരത്തിലെ പ്രോട്ടീൻ കൊഴുപ്പായി അടിയുന്നത് തടയുകയും പ്രമേഹം, രക്തസമ്മർദ്ദം, ആർത്രൈറ്റിസ് തുടങ്ങിയ രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
Post Your Comments