തിരുവനന്തപുരം: സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം . സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടുത്ത 24 മണിക്കൂറില്‍ 45 മുതല്‍ 55 km വരെ വേഗതയില്‍ കോമോറിയന്‍ മേഖലയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
29 -09-2019 മുതല്‍ 30-09-2019 വരെ ഗുജറാത്ത് തീരത്തും അതിനോട് ചേര്‍ന്നുള്ള വടക്ക് -കിഴക്ക് അറബിക്കടലിലും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഈ കാലയളവില്‍ മത്സ്യ തൊഴിലാളികള്‍ പ്രസ്തുത പ്രദേശങ്ങളില്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം. എന്നാല്‍, കേരള തീരത്ത് മല്‍സ്യബന്ധനത്തിന് പോകുന്നതില്‍ തടസമില്ലെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കേരളത്തില്‍ വരുന്ന അഞ്ച് ദിവസം വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണവകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
Post Your Comments