Latest NewsIndiaNews

രാജ്യസ്നേഹം സിരഞരമ്പുകളിൽ ലഹരിയായി പടർന്നപ്പോൾ ആഘോഷത്തിമർപ്പിലായ ഇന്ത്യൻ പട്ടാളക്കാർ

ജമ്മു കശ്മീർ: വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി വീട്ടുകാരെ ബന്ദികളാക്കിയ ഭീകരരെ വധിച്ച ശേഷം സന്തോഷം പങ്കുവെക്കുന്ന ഇന്ത്യൻ പട്ടാളക്കാരുടെ വീഡിയോ പുറത്ത്. ഭീകരരെ വധിച്ച ശേഷം ഭീകരവിരുദ്ധ മുദ്രാവാക്യങ്ങളുമായാണ് ജവാന്മാർ വിജയാരവം മുഴക്കുന്നത്. ‘ഭാരത് മാതാ കീ ജയ്, പാകിസ്ഥാൻ മൂർദ്ദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ സൈനികർ മുഴക്കുന്നതും വീഡിയോയിൽ കാണാം. സുരക്ഷാസേനകളുടെയും പ്രത്യേക ദൗത്യ സേനയുടെയും സംയുക്ത നേതൃത്വത്തിലായിരുന്നു ഭീകരർക്കെതിരെ സൈനിക നടപടി ആരംഭിച്ചത്. തുന്നൽക്കാരനായ വിജയ കുമാർ എന്ന വ്യക്തിയുടെ വീട്ടിലാണ് ഭീകരർ അതിക്രമിച്ചു കയറിയത്. അതിക്രമിച്ചു കടന്ന മൂന്ന് ഭീകരരെയും വകവരുത്തി. ഒരു സൈനികൻ വീരമൃത്യു വരിച്ചു, ഭീകരർ ബന്ദികളാക്കിയ മുഴുവൻ പേരെയും സൈന്യം മോചിപ്പിച്ചതായും സൈനിക ഉദ്യോഗസ്ഥൻ ലെഫ്റ്റ്നറ്റ് കേണൽ ദേവേന്ദർ ആനന്ദ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button