ഭോപാൽ: മദ്ധ്യപ്രദേശ് ഹണി ട്രാപ്പ് കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം. കേസിലെ മുഖ്യപ്രതി മുപ്പത്തിയൊൻപതുകാരിയായ ശ്വേത വിജയ് ഭോപ്പാലിലെ ഒരു ആഡംബര ക്ലബ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം നടത്തിയിരുന്നത്.
ക്ലബിൽ എത്തുന്ന രാഷ്ട്രീയക്കാരെയും ഉന്നത ഉദ്യോഗസ്ഥരെയും പെൺകുട്ടികളെ കാണിച്ചു വശീകരിച്ച് ക്ലബിൽ എത്തിക്കുന്നതിൽ നിന്നായിരുന്നു തുടക്കം. പിന്നീട് ഇതിന്റെ വിഡിയോ ചിത്രീകരിക്കും. അതുപയോഗിച്ചായിരുന്നു ശ്വേതയുടെ ബ്ലാക്ക് മെയിലിംഗ്. കോടികൾ പണമായിട്ടോ അല്ലെങ്കിൽ സുപ്രധാനമായ സർക്കാർ രേഖയോ കരാറോ ഇതായിരുന്നു ശ്വേതയുടെ ആവശ്യം.ആഡംബര ക്ലബിലെ അംഗങ്ങളായ മന്ത്രിമാരും, ഉദ്യോഗസ്ഥരും ബുക്ക് ചെയ്യുന്ന മുറികളിലേക്കാണ് ആദ്യകാലത്ത് പെൺകുട്ടികളെ എത്തിച്ചിരുന്നത്.
പെൺവാണിഭ സംഘം തന്നെ ബ്ലാക്മെയിൽ ചെയ്ത് 3 കോടി രൂപ ആവശ്യപ്പെട്ടതായുള്ള ഇൻഡോർ മുനിസിപ്പൽ കോർപറേഷൻ എൻജിനീയർ ഹർഭജൻ സിങ്ങിന്റെ പരാതിയിലായിരുന്നു ഹണി ട്രാപ്പ് കേസ് ചുരുളഴിയുന്നത്. ഇയാളെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ബിരുദ വിദ്യാർഥിനിയായ പതിനെട്ടുകാരിയെ കാണിച്ചായിരുന്നു ഹർഭജനെ കുടുക്കിയത്. ഇരുവരും ഒന്നിച്ചുള്ള വിഡിയോ ശ്വേതയുടെ സഹായി ആരതി ദയാൽ പകർത്തുകയും ചെയ്തു. എട്ടു മാസത്തോളം വിഡിയോയുടെ പേരിൽ ഹർഭജന് പണം നൽകേണ്ടി വന്നു. ഒടുവിൽ മൂന്നു കോടി ആവശ്യപ്പെട്ടപ്പോഴായിരുന്നു പൊലീസിൽ പരാതി നൽകിയത്.
Post Your Comments