കെെകളും കാലുകളും സംരക്ഷിക്കുന്നതോടൊപ്പം നഖങ്ങളും സംരക്ഷണത്തിനും വളരെയധികം പ്രാധാന്യം നൽകണം. ചിലർക്ക് ത്വക്ക് രോഗങ്ങൾ മൂലവും ശരീരത്തിലെ ഇരുമ്പിന്റെ കുറവു കാരണവും നഖങ്ങൾ പെട്ടെന്ന് പൊട്ടാറുണ്ട്. കരൾ, വൃക്ക എന്നിവയ്ക്കു തകരാറുണ്ടെങ്കിലും നഖങ്ങൾക്കു നിറവ്യത്യാസം സംഭവിക്കാം. നഖങ്ങളില്‍ ചിലപ്പോള്‍ കണ്ടുവരുന്ന വെള്ളപ്പാടുകള്‍ പ്രോട്ടീനിന്റെ അഭാവത്താലുണ്ടാകുന്നു. അതിനാൽ ആരോഗ്യമുള്ളതും, ഭംഗിയുള്ളതുമായ നഖത്തിനായി ചെയ്യേണ്ട നാല് കാര്യങ്ങൾ ചുവടെ പറയുന്നു
നഖങ്ങൾ ഒലീവെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക. നഖത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു. രാത്രിയില്‍ ഒലീവെണ്ണയില്‍ നഖങ്ങള്‍ മുക്കി കുറെ നേരം വയ്ക്കുന്നതും നഖം പെട്ടെന്ന് പൊട്ടാതിരിക്കാൻ സഹായിക്കുന്നു
ചെറുനാരങ്ങാനീര് നഖങ്ങളില്‍ പുരട്ടി അരമണിക്കൂറിനുശേഷം പനിനീരില്‍ മുക്കിയ പഞ്ഞി കൊണ്ടു തുടച്ചാൽ തിളക്കം വർദ്ധിക്കുന്നു.
ദിവസവും റോസ് വാട്ടറും കറ്റാർവാഴ ജെല്ലും ചേർത്ത് നഖത്തിൽ പുരട്ടി 10 മിനിറ്റ് മസാജ് ചെയ്ത ശേഷം കഴുകി കളയുന്നത് നഖങ്ങൾ ബലമുള്ളതാക്കാൻ സഹായിക്കുന്നു.
സമയം കിട്ടുമ്പോഴൊക്കെ നഖങ്ങളില്‍ എണ്ണ പുരട്ടുക. ഏത് എണ്ണയായാലും മതി. നഖങ്ങള്‍ വിളറിയതും പെട്ടെന്ന് പൊട്ടാതിരിക്കാൻ ഇത് സഹായിക്കും. നഖത്തിന് കൂടുതൽ തിളക്കം കിട്ടാനും ഇത് സഹായിക്കും.
Post Your Comments